എക്‌സ്‌ചേഞ്ചിന്റെ പേരില്‍ തട്ടിപ്പ്; ബൈക്ക് ഷോറൂമിനെതിരെ ഇടപാടുകാരുടെ പരാതി
Aug 16, 2014, 12:28 IST
കാസര്‍കോട്: (www.kasargodvartha.com 16.08.2014) കറന്തക്കാട്ടെ ഒരു ബൈക്ക് ഷോറൂമിനെതിരെ പരാതിയുമായി ആറു പേര്‍ ടൗണ്‍ പോലീസിലെത്തി. ബൈക്ക് എക്‌സ്‌ചേഞ്ചിന്റെയും ബുക്കിംഗിന്റേയും പേരില്‍ ഷോറൂമില്‍ വ്യാപക തട്ടിപ്പുകളാണത്രേ നടക്കുന്നത്. മേല്‍പറമ്പിലെ അബ്ദുല്‍ അഫിയല്‍, അധ്യാപകനായ പെര്‍ളയിലെ വിജയന്‍, അണങ്കൂരിലെ അഷ്ഫാഖ്, നായന്മാര്‍മൂലയിലെ ഹമീദ് തുടങ്ങിയവരാണ് ശനിയാഴ്ച രാവിലെ പരാതിയുമായി ടൗണ്‍ പോലീസിലെത്തിയത്.
നല്‍കിയ പണമോ, ബൈക്കോ നല്‍കാതെയും, വിറ്റ വാഹനങ്ങളുടെ രേഖകള്‍ നല്‍കാതെയും വഞ്ചിക്കുകയാണ് സ്ഥാപനമെന്ന് ഇവര്‍ ആരോപിച്ചു.
കമ്പനി അറിയാതെ ഷോറൂം നടത്തിപ്പുകാര്‍ സ്വന്തം നിലയ്ക്കു ചില ഓഫറുകള്‍ ആസൂത്രണം ചെയ്ത് തട്ടിപ്പു നടത്തുകയാണെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. പഴയ വാഹനങ്ങള്‍ക്കു നിശ്ചയിക്കുന്ന വില പൂര്‍ണമായും നല്‍കാതെ ഷോറൂം അധികൃതര്‍ പോക്കറ്റിലാക്കുന്നുവെന്നാണ് അഫിയല്‍ പറയുന്നത്. വാഹനത്തിന്റെ ആര്‍.സി. കൊടുക്കാതെ വിഷമിപ്പിക്കുകയാണെന്നും ഇയാള്‍ പറയുന്നു.
Also Read:
താലിബാന് പോരാളികളുടെ മൃതദേഹങ്ങളില്‍ മൂത്രമൊഴിച്ച യുഎസ് സൈനീകനെ മരിച്ചനിലയില്‍ കണ്ടെത്തി
Keywords: Kasaragod, Kerala, Bike, Cheating, Complaint, Bike Showroom, Police, Company,
Advertisement: