എക്‌സൈസ് വകുപ്പ് 18 വാഹനങ്ങള്‍ ലേലം ചെയ്യുന്നു
Jul 12, 2012, 15:26 IST
കാസര്‍കോട്: എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ ഒരു അംബാസിഡര്‍, ഒരു ആള്‍ട്ടോ, ഒരു ഹ്യൂണ്ടായി, രണ്ട് വാഗണര്‍, രണ്ട് മാരുതി 800 കാറുകള്‍, ഒരു ടെംപോ, അഞ്ച് ഓട്ടോറിക്ഷാ, അഞ്ച് മോട്ടോര്‍ സൈക്കിള്‍ എന്നീ പതിനെട്ട് വാഹനങ്ങള്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആഗസ്റ്റ് 9ന് രാവിലെ 11 മണിക്ക് ലേലം ചെയ്ത് വില്‍ക്കും. ലേലം സംബന്ധിച്ച വിവരങ്ങള്‍ ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളില്‍ നിന്നും ലഭിക്കും.
Keywords: Excise department, Vehicle auction, Kasaragod