എതിര്‍ത്തോടില്‍ ഖുതുബിയ്യത്ത് വാര്‍ഷികം ജനുവരി 1 മുതല്‍
Dec 29, 2012, 14:26 IST
കാസര്‍കോട്: എതിര്‍ത്തോട് മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിമാസം നടത്താറുള്ള ഖുതുബിയ്യത്തിന്റെ 25-ാം വാര്‍ഷികവും മതപ്രഭാഷണ പരമ്പരയും ജനുവരി ഒന്നു മുതല്‍ അഞ്ചു വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒന്നിന് രാത്രി ഖാസി ടി.കെ.എം. ബാവ മുസ്ലിയാര് പരിപാടി ഉദ്ഘാടനം ചെയ്യും. വൈ. മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിക്കും. ഹാഫില്‍ ഇ.പി. അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാത്രി യഥാക്രമം താജുദ്ദീന് ബാഖവി കൊല്ലം, എസ്.എസ്. ഷമീര്‍ ദാരിമി കൊല്ലം, കെ.പി. മുഹ്യുദ്ദീന്‍ മഅദനി, സുബൈര്‍ ദാരിമി പൈക്ക എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. നാലിന് രാത്രി സയ്യിദ് കെ.എസ്. അലി തങ്ങള്‍ കുമ്പോലും സമാപന ദിവസം രാത്രി എന്‍.പി.എം. സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈയും പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.
സമാപന ദിവസം ചീരണി വിതരണവും ഉണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ ബേര്‍ക്ക ഹുസൈന് കുഞ്ഞി ഹാജി, എം. മൂസ, വി. സൈനുദ്ദീന്‍, എന്‍. ഇബ്രാഹിം, ടി. അബ്ദുല്ല, വൈ.എം. അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Ethirthodu, Anniversary, Press Meet, T.KM Bava Musliyar, Inaguration, Kasaragod, Kerala, Kerala Vartha, Kerala News.