city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഊജംപാടിയില്‍ രിഫാഇയ്യ സുന്നി മദ്രസാ കെട്ടിടത്തിന്റെ തറ തകര്‍ത്ത നിലയില്‍

ആദൂര്‍: (www.kasargodvartha.com 28.06.2014) ഊജംപാടിയില്‍ രിഫാഇയ്യ സുന്നി മദ്രസാ പുനര്‍നിര്‍മാണത്തിനായി പണിത തറ തകര്‍ത്ത നിലയില്‍. വെള്ളിയാഴ്ച വൈകുന്നേരം നിര്‍മാണം പൂര്‍ത്തിയായ തറ ശനിയാഴ്ച പുലര്‍ച്ചെയാണ് തകര്‍ത്ത നിലയില്‍ കണ്ടത്.

റമസാന്‍ അവധിക്കായി മദ്രസ അടച്ച സമയം മാനേജ്‌മെന്റ് തീരുമാനിച്ചതനുസരിച്ച് പുനര്‍നിര്‍മാണ പ്രവൃത്തികള്‍ നടന്നുവരികയായിരുന്നു. ഇതിനിടയിലാണ് യാതൊരു പ്രകോപനവുമില്ലാതെ ഇരുട്ടിന്റെ മറവില്‍ നശീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.

സംഭവത്തില്‍ മുള്ളേരിയ സോണ്‍ എസ്.വൈ.എസ്, ദേലംപാടി റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്. എസ്.എഫ് ബദിയഡുക്ക ഡിവിഷന്‍ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. സംഭവസ്ഥലം ജില്ലാ പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, വൈസ് പ്രസിഡണ്ടുമാരായ ആലംപാടി അബ്ദുല്‍ ഹമീദ് മൗലവി, റഫീഖ് സഅദി ദേലംപാടി, ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.


നശീകരണ പ്രവര്‍ത്തനങ്ങള്‍ പ്രതിഷേധാര്‍ഹം: പള്ളങ്കോട്

കാസര്‍കോട്: ഊജംപാടിയിലെ മദ്രസാ പുനര്‍നിര്‍മാണം ഇരുട്ടിന്റെ മറവില്‍ തടസപ്പെടുത്താന്‍ ശ്രമിക്കുന്ന ദുശ്ശക്തികള്‍ക്കെതിരെ എസ്്.വൈ.എസ് ജില്ലാ കമ്മിറ്റി പള്ളങ്കോട് അ്ബ്ദുല്‍ ഖാദര്‍ മദനി പ്രതിഷേധിച്ചു.

ആസന്നമായ വിശുദ്ധ റമസാനിന്റെ പവിത്രതയെ പോലും മാനിക്കാതെ നശീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ ആരായാലും നീതീകരിക്കാനാവില്ലെന്ന് പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അഭിപ്രായപ്പെട്ടു. ജില്ലയില്‍ തുടര്‍ന്നുവരുന്ന അക്രമ സംഭവങ്ങളില്‍ സംഘടനാ പ്രവര്‍ത്തകര്‍ കാണിക്കുന്ന ആത്മസംയമനം ഭീരുത്വമായി ആരും കാണേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ എസ്.എം.എ ജില്ലാ പ്രസിഡണ്ട് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, എസ്.ജെ.എം ജില്ലാ പ്രസിഡണ്ട് കൊല്ലമ്പാടി അബ്ദുല്‍ഖാദിര്‍ സഅദി എന്നിവര്‍ പ്രതിഷേധിച്ചു. മദ്രസാ പുനര്‍ നിര്‍മാണ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ശ്രമിക്കുന്നവരെ അടിയന്തിരമായി കണ്ടെത്തണമെന്നും എസ.എസ്.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഊജംപാടിയില്‍ രിഫാഇയ്യ സുന്നി മദ്രസാ കെട്ടിടത്തിന്റെ തറ തകര്‍ത്ത നിലയില്‍



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ജനറലാശുപത്രിയിലെ സംഘര്‍ഷം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു
Keywords: Kasaragod, Adoor, Madrasa, Building, Time, President, SYS, Mulleria, Committee, Secretary, Management, S.S.F, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia