ഉളിയത്തടുക്ക ഭഗവതി നഗറില്‍ കന്നുകാലികളുമായി പോവുകയായിരുന്ന ലോറി തടഞ്ഞ് മൂന്നുപേരെ വധിക്കാന്‍ ശ്രമം
Jan 17, 2016, 20:26 IST
കാസര്‍കോട്: (www.kasargodvartha.com 17/01/2016) ഉളിയത്തടുക്ക ഭഗവതി നഗറില്‍ കന്നുകാലികളുമായി പോവുകയായിരുന്ന പിക്കപ്പ് വാന്‍ തടഞ്ഞ് മൂന്നു പേരെ വധിക്കാന്‍ ശ്രമം. മഞ്ചത്തടുക്കയിലെ അഷ്‌റഫ് (28), ചട്ടഞ്ചാലിലെ ഹമീദ് (50), ഡ്രൈവര്‍ മുഹമ്മദ് കുഞ്ഞി (32) എന്നിവരാണ് അക്രമത്തിന് ഇരയായത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം.
ഉളിയത്തടുക്കയില്‍ നിന്നും ആരിക്കാടിയിലേക്ക് കന്നുകാലികളുമായി പോവുകയായിരുന്നു ഇവര്‍. ഇതിനിടയില്‍ ഭഗവതി നഗറിലെത്തിയപ്പോള്‍ ഒരു സംഘം പിക്കപ്പ് തടഞ്ഞു നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് മൂവരെയും പിടിച്ച് വലിച്ചിട്ട് ക്രൂരമായി മര്‍ദിച്ചു. കത്തികൊണ്ട് ആക്രമിക്കാനൊരുങ്ങിയപ്പോള്‍ ടൗണ്‍ സി.ഐ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തുകയും ഇതോടെ അക്രമി സംഘം ഓടി രക്ഷപ്പെടുകയുമായിരുന്നു. സംഘത്തില്‍ പെട്ട ഉദയ കുമാര്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന മറ്റു നാല് പേര്‍ക്കെതിരെ കേസെടുത്തു.
അക്രമത്തിന് ഇരയായവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
Keywords : Kasaragod, Uliyathaduka, Lorry, Police, Attack, Case, Custody, Bagavathi Nagar, Cattle Lorry.