ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ സഹോദരന്‍ മര്‍ദിച്ചു
Sep 3, 2012, 14:48 IST
കാസര്‍കോട്: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ സഹോദരന്‍ മര്‍ദിച്ചു. അണങ്കൂര്‍ ടിപ്പു നഗറിലെ ഫൈസലി (29)നാണ് മര്‍ദനമേറ്റത്. യുവാവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉറങ്ങിക്കിടക്കുകയായിരുന്ന തന്നെ സഹോദരന്‍ മര്‍ദിക്കുകയായിരുന്നുവെന്ന് ഫൈസല്‍ പരാതിപ്പെട്ടു. സഹോദരന്റെ മക്കള്‍ ഉറങ്ങികിടക്കുമ്പോള്‍ ശല്യം ചെയ്തിരുന്നു. ഇതിനെ പറ്റി ചോദിച്ചതിനാണത്രെ മര്‍ദ്ദനം.
Keywords: Brother, Attack, Hospital, Anangoor, Kasaragod