ഉമറലി തങ്ങള്‍ അനുസ്മരണം നടത്തി
May 29, 2012, 11:00 IST
ചട്ടഞ്ചാല്‍: എസ്.കെ.എസ്.എസ്.എഫ്. മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് കാമ്പസ് യൂണിറ്റ് കമ്മിറ്റി പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം നടത്തി. ശംസുദ്ദീന്‍ ഫൈസി ഉടുമ്പുന്തല ഉദ്ഘാടനം ചെയ്തു. അന്‍വര്‍ ഹുദവി മാവൂര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്ല അര്‍ഷദി പ്രാര്‍ത്ഥന നടത്തി. നൗഫല്‍ ഹുദവി കൊടുവള്ളി പ്രഭാഷണം നടത്തി. സിറാജുദ്ദീന്‍ ഹുദവി പല്ലാര്‍, മുഹമ്മദലി ഹമീദ് നദ്‌വി അല്‍ ഫൈസി, സാദിഖ് ഹുദവി, ഇസ്ഹാഖ് അസ്അദി, സാദിഖ് പള്ളങ്കോട്, സിദ്ദീഖ് മണിയൂര്‍, നിയാസ് ആലക്കോട്, സയ്യിദ് ജലാലുദ്ദീന്‍ ബിന്‍ സൈനുല്‍ ആബിദീന്‍ തങ്ങള്‍, ശമീര്‍ മൊഗര്‍, സിദ്ദീഖ് മവ്വല്‍, ശിബിലി വാവാട് പ്രസംഗിച്ചു.
Keywords: Chattanchal, Kasaragod, Remembrance