ഉപ്പള കൊടിബൈല്‍ മസ്ജിദുല്‍ ഖുബ ഉദ്ഘാടനം ചെയ്തു
Aug 6, 2012, 11:27 IST
ഉപ്പള: ഉപ്പള കൊടിബൈല്‍ മസ്ജിദുല്‍ ഖുബ ഞായറാഴ്ച വൈകിട്ട് മടവൂര്‍ കോട്ട യാഹ്യ ബുഖാരി തങ്ങള്‍ വിശ്വസികള്‍ക്കായ് തുറന്നു കൊടുത്തു.
ആലികുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ വഖഫ് പ്രഖ്യാപനം നടത്തുകയും തുടര്‍ന്നു അസര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചിരുന്നു.
ചടങ്ങില്‍ അബ്ദുല്‍ സലാം, അബ്ദുല്‍ ഖാദര്‍ സഖാഫി, സുബൈര്‍ മൗലവി പെരിയടുക്കം, അഹമ്മദ് കൊടിബൈല്‍, മൂസ കൊടിബൈല്‍, മംഗലപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലി മാസ്റ്റര്‍ എന്നിവരും, മറ്റു പ്രമുഖരും, നാട്ടുകാരും സംബന്ധിച്ചു.
Keywords: Mosque, Inauguration, Kodibail, Uppala, Kasaragod