ഉദുമ മാങ്ങാട്ട് സി.പി.എം - കോണ്‍ഗ്രസ് സംഘര്‍ഷം; രൂക്ഷമായ കല്ലേറ്, നിരവധി പേര്‍ക്ക് പരിക്ക്
Jun 2, 2015, 22:10 IST
ഉദുമ: (www.kasargodvartha.com 02/06/2015) മാങ്ങാട് സി.പി.എം - കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം കല്ലേറില്‍ കലാശിച്ചു. പ്രൊബേഷന്‍ എസ്.ഐ അനന്തകൃഷ്ണന്‍, മാങ്ങാട്ടെ അബ്ദുല്ലയുടെ മകന്‍ അബ്ദുര്‍ റഹ് മാന്‍ (21), മാങ്ങാട്ടെ സുധാകരന്‍ (27) എന്നിവര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. ഇതില്‍ അബ്ദുര്‍ റഹ് മാന്റെ പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടുപോയി.
തലയ്ക്കും കാലിനുമാണ് അബ്ദുര്‍ റഹ് മാന് പരിക്കേറ്റത്. സുധാകരനെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഖാലിദും, സി.പി.എം പ്രവര്‍ത്തകനായ സന്തോഷും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായിരുന്നു. ഇതിന് ശേഷം ആരധനാലയത്തിലേക്ക് വന്നവരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ 8.30 മണിയോടെ വീണ്ടും സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ഇതിനിടയിലാണ് ചേരിതിരിഞ്ഞുള്ള കല്ലേറുണ്ടായത്.
ആരാധനാലയത്തിന് നേരെയും കല്ലേറുണ്ടായതായി ആരോപണമുണ്ട്. വിവരമറിഞ്ഞ് കാസര്‍കോട് എസ്.പി ഡോ. എ ശ്രീനിവാസ്, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഹരിശ്ചന്ദ്ര നായിക്, ഹൊസ്ദുര്‍ഗ് സി.ഐ യു. പ്രേമന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം എത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായത്.
സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മാങ്ങാട് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Keywords : Kasaragod, Kerala, Udma, Mangad, Clash, Injured, Police, Assault.

![]() |
അബ്ദുര്‍ റഹ് മാന് |
![]() |
സുധാകരന്‍ |
![]() |
ആശുപത്രി പരിസരത്ത് ഇരുപാര്‍ട്ടി പ്രവര്‍ത്തകരും തടിച്ചുകൂടിയതിനെ തുടര്‍ന്ന് പോലീസ് നിലയുറപ്പിച്ചപ്പോള്‍ |