ഉദുമ പാക്യാരയില്‍ വീടിന് നേരെ അക്രമം; കസേരകള്‍ക്ക് തീയിട്ടു; ജനല്‍ ഗ്ലാസുകള്‍ തകര്‍ത്തു
Jul 10, 2016, 19:44 IST
ഉദുമ: (www.kasargodvartha.com 10.07.2016) പാക്യാരയില്‍ വീടിന് നേരെ അക്രമം. വീടിന്റെ പുറത്ത് വെച്ചിരുന്ന കസേരകളും ജനല്‍ ഗ്ലാസുകളും അക്രമികള്‍ നശിപ്പിച്ചു. പാക്യാര ജുമാമസ്ജിദ് ക്വാട്ടേഴ്‌സിന് സമീപത്തെ നഫീസയുടെ വീടിന് നേരെയാണ് ഞായറാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെ അക്രമം നടന്നത്.
ഫൈബര്‍ കസേരകള്‍ പെട്രോളൊഴിച്ചാണ് കത്തിച്ചത്. മുന്‍ വശത്തെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. അക്രമത്തില്‍ തകര്‍ന്ന ജനല്‍ ഗ്ലാസ് കൊണ്ട് വീട്ടിനകത്ത് കിടന്നുറങ്ങുകയായിരുന്ന നഫീസയുടെ മക്കളായ റംസീന, ഫാത്വിമത്ത് നസീറ, റംസീനയുടെ മകള്‍ ഹിബ എന്നിവര്‍ക്ക് പരിക്കേറ്റു.
ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ബഹളം വെച്ചപ്പോള്‍ അക്രമികള്‍ ഓടിരക്ഷപ്പെട്ടു. സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords : Udma, Hou se, Attack, Complaint, Bekal, Police, Kasaragod, Pakyara.