ഉദുമയില്‍ നിര്‍ത്തിയിട്ട ബസുകളിലേക്ക് തീ ആളിപ്പടര്‍ന്നു; വന്‍ ദുരന്തം ഒഴിവായി
Apr 15, 2016, 09:00 IST
ഉദുമ: (www.kasargodvartha.com 15.04.2016) ഉദുമ ടൗണില്‍ നിര്‍ത്തിയിട്ട ബസുകളിലേക്ക് തീ ആളിപ്പടര്‍ന്നു. വ്യാഴാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. ഉദുമ ടൗണില്‍ റോഡരികിലെ പുല്ലിന് തീപിടിച്ചതായിരുന്നു തീ ബസുകളിലേക്ക് പടരാന്‍ കാരണം.
ഈ സമയം മൂന്നോളം ബസുകള്‍ ഈ ഭാഗത്ത് നിര്‍ത്തിയിട്ടതായിരുന്നു. ബസുകളിലേക്ക് ആളിപ്പടര്‍ന്ന തീ നിയന്ത്രിക്കാനുള്ള നാട്ടുകാരുടെ ശ്രമം പരാജയപ്പെട്ടു. ഇതേ തുടര്‍ന്ന് കാസര്‍കോട് ഫയര്‍ സ്‌റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. ഇതിനിടയില്‍ ബസുകള്‍ മാറ്റിയതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്.
Keywords: Uduma, kasaragod, fire, fire force, Bus, grass, spread