ഉദയിഗിരി വിഷ്ണുമൂര്‍ത്തി ക്ഷേത്രം ഒറ്റക്കോല മഹോത്സവം 20ന് തുടങ്ങും
Apr 17, 2013, 14:06 IST
വിദ്യാനഗര്‍: ഉദയഗിരി ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രം ഒറ്റക്കോല മഹോത്സവം ഏപ്രില്‍ 20, 21 തീയതികളില്‍ വിവിധ പരിപാടികളോടെ കൊണ്ടാടുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 20ന് രാവിലെ ആറ് മണിക്ക് ആനപ്പന്തല്‍ കയറ്റലോടെയാണ് ആരംഭം തുടര്‍ന്ന് ഗണപതി ഹോമം, തമ്പിലം, മേലരി കൂട്ടല്‍, ദീപാരാധന, ഭണ്ഡാരം എഴുന്നള്ളത്ത്, ആചാര്യ സ്വീകരണം എന്നിവയും രാത്രി 7.15ന് മേലരിക്ക് തീകൊളുത്തലും നടക്കും. തുടര്‍ന്ന് തുടങ്ങല്‍, ശ്രീവിഷ്ണുമൂര്‍ത്തിയുടെ കുളിച്ചേറ്റം, കരിമരുന്ന് പ്രയോഗം.
21ന് പുലര്‍ചെ നാല് മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ അഗ്നിസ്‌നാനവും തുടര്‍ന്ന് പ്രസാദ വിതരണവും. എട്ട് മണിക്ക് തുലാഭാരവും 10 മണിക്ക് ബണ്ഡാരം തിരിച്ചെഴുന്നള്ളത്തും നടക്കും. 20ന് രാത്രി എട്ടിന് കണ്ണൂര്‍ ലാസ്യ കോളജ് ഓഫ് ഫൈനാന്‍സ് അവതരിപ്പിക്കുന്ന കുരുക്ഷേത്ര എന്ന നൃത്തസമന്വയം. 10 മണിക്ക് ഫ്രണ്ട്‌സ് ഉദയഗിരിയുടെ ആഭിമുഖ്യത്തില്‍ നുള്ളിപ്പാടി ശ്രീഅയ്യപ്പ സ്വാമി ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന തിരുമുല്‍കാഴ്ച. 12 മണിക്ക് പ്രസീദ ചാലക്കുടി നയിക്കുന്ന എസ്.എസ്. ഓര്‍ക്കസ്ട്രയുടെ മെഗാമ്യൂസിക്കല്‍നൈറ്റും അരങ്ങേറും.
വാര്‍ത്താസമ്മേളനത്തില്‍ കെ.ജി. ചന്ദ്ര, സുനില്‍കുമാര്‍ നെല്‍ക്കള, ദിവാകര ആചാര്യ, കെ.പി. രവീന്ദ്ര, കെ.ജി. ഹരിപ്രസാദ് എന്നിവര്‍ സംബന്ധിച്ചു.
Keywords: Mahothsavam, Udayagiri, Vidya Nagar, Press meet, Kasaragod, Kerala, Sri Vishnumoorthi Kshethram, Ottakkola Mahotsavam, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.