വിദ്യാനഗര്‍: ഉദയഗിരി ശ്രീവിഷ്ണുമൂര്‍ത്തി ഒറ്റക്കോല മഹോത്സവത്തിന് തുടക്കംകുറിച്ചുള്ള ആനപ്പന്തല്‍ കയറ്റലും മേലരി കൂട്ടലും ശനിയാഴ്ച രാവിലെ നടന്നു. വൈകിട്ട് ദീപാരാധനയും ഭണ്ഡാരം എഴുന്നള്ളത്തും തുടര്‍ന്ന് മേലരിക്ക് തീകൊളുത്തലും നടന്നു. ഉത്സവത്തിന്റെ ഭാഗമായുള്ള കലവറ നിറക്കലില്‍ ചെട്ടുംകുഴി ജമാഅത്ത് കമ്മിറ്റിയും പങ്കാളികളായി. ശനിയാഴ്ച രാത്രി 11.30 ന് കരിമരുന്ന് പ്രയോഗവും ഉണ്ടാകും.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. ക്ഷേത്രത്തിലേക്ക് ഭക്ത ജനങ്ങളുടെ പ്രവാഹം അനുഭവപ്പെടുന്നു. ഞായറാഴ്ച പുലര്‍ചെ വിഷ്ണുമൂര്‍ത്തി ദൈവത്തിന്റെ അഗ്നിസ്‌നാനം നടക്കും.
 |
ഒറ്റക്കോല മഹോത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ നടന്ന മേലരി കൂട്ടല്‍ ചടങ്ങ്. |
 |
ഉദയഗിരി ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഒറ്റക്കോല മഹോത്സവത്തിന്റെ ഭാഗമായി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. സന്ദര്‍ശിക്കുന്നു. |
|
 |
ഒറ്റക്കോല മഹോത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ നടന്ന മേലരി കൂട്ടല്‍ ചടങ്ങ്. |
|
 |
ഒറ്റക്കോല മഹോത്സവത്തിന്റെ ഭാഗമായി ചെട്ടുംകുഴി ജമാഅത്ത് കമ്മിറ്റി കലവറ സമര്‍പിച്ചപ്പോള്‍
|
|
|
Related News:
ഉദയിഗിരി വിഷ്ണുമൂര്‍ത്തി ക്ഷേത്രം ഒറ്റക്കോല മഹോത്സവം 20ന് തുടങ്ങും
Keywords
: Vidya Nagar, Temple, kasaragod, Kerala, Udayagiri, Mahothsavam, Kasaragod, Kerala, Sri Vishnumoorthi Kshethram, Ottakkola Mahotsavam, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.