city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉത്സവാന്തരീക്ഷത്തില്‍ നെല്ലിക്കുന്ന് പാലം മന്ത്രി ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 07.10.2014) പുനര്‍ നിര്‍മിച്ച നെല്ലിക്കുന്ന് കടപ്പുറം പാലം ആഹ്ലാദം അലതല്ലിയ അന്തരീക്ഷത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഉദ്്ഘാടനം ചെയ്തു. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ നടന്ന ഉദ്ഘാടനചടങ്ങില്‍ ജനപ്രതിനിധികളും നാട്ടുകാരും അടക്കം നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു.

കലപ്പഴക്കത്താല്‍ അപകടാവസ്ഥയിലായിരുന്ന പഴയപാലം പൊളിച്ചാണ് 4.15 കോടി രൂപ ചിലവില്‍ പുതിയ പാലം പണിതത്. റെക്കാര്‍ഡ് വേഗത്തില്‍ പണി പൂര്‍ത്തിയാക്കിയ പാലത്തിന് 45 മീറ്റര്‍ നീളവും 11.5 മീറ്റര്‍ വീതിയുമുണ്ട്. ബ്രിട്ടീഷ് സര്‍ക്കാറിന്റെ കാലത്ത് പണിത നടപ്പാലം 55 വര്‍ഷം മുമ്പ് ഒറ്റവരി പാലമാക്കുകയായിരുന്നു. ഇത് പഴകി ദ്രവിക്കുകയും രണ്ട് വാഹനങ്ങള്‍ക്ക് ഒന്നിച്ചുപോകാന്‍ കഴിയാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പുതിയ പാലത്തിന്‌വേണ്ടി മുറവിളി ഉയരുകയായിരുന്നു. ഉദ്ഘാടനച്ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

എം.എല്‍.എമാരായ പി.ബി. അബ്ദുര്‍ റസാഖ്, കെ. കുഞ്ഞിരാമന്‍ (ഉദുമ), മുന്‍ മന്ത്രിമാരായ ചെര്‍ക്കളം അബ്ദുല്ല, സി.ടി. അഹ്മദ് അലി, കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം.സി. ഖമറുദ്ദീന്‍, കാസര്‍കോട് നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ താഹിറാ സത്താര്‍, ജില്ലാ ആസൂത്രണ സമിതി അംഗം എ. അബ്ദുര്‍ റഹ്മാന്‍, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ബാസ് ബീഗം, ജി. നാരായണന്‍, സൈബുന്നിസ ഹനീഫ്, ഖാദര്‍ ബങ്കര, കൗണ്‍സിര്‍മാരായ ലീലാമണി, മുസ്താഖ് ചേരങ്കെ, സുരാജ്, വിവിധ രാഷ്ട്രീയ പാര്‍ട്ടീ നേതാക്കളായ പി.എ. അഷ്‌റഫ് അലി, എ.എ. ജലീല്‍, വി.കെ. രാജന്‍, ബി. രാജന്‍, പി. രമേശ്. കെ.എസ്.സി.എ.ഡി.സി. ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ. യു.എസ്. ബാലന്‍, സംസ്ഥാന മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍ മെമ്പര്‍ ആര്‍. ഗംഗാധരന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് യൂണിറ്റ് പ്രസിഡന്റ് എ.കെ. മൊയ്തീന്‍ കുഞ്ഞി, നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍.എ. അബ്ദുല്‍ ഖാദര്‍, കടപ്പുറം ശ്രീ കുറുംബ ഭവതി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ടി.പി. മാധവന്‍, ശ്രി ചിരുംബ ഭഗവതി ഭജന മന്ദിര കമ്മിറ്റി സെക്രട്ടറി സി. സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.

കോഴിക്കോട് ഉത്തരമേഖല (റോഡുകളും പാലങ്ങളും) സുപ്രണ്ടിംഗ് എഞ്ചിനീയര്‍ കെ.വി. അസഫ് റിപോര്‍ട്ട് അവതരിപ്പിച്ചു. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല സ്വാഗതവും പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജൂലിയറ്റ് ജോര്‍ജ് നന്ദിയും പറഞ്ഞു.
ഉത്സവാന്തരീക്ഷത്തില്‍ നെല്ലിക്കുന്ന് പാലം മന്ത്രി ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia