ഉത്തര കേരള ഖുര്‍ആന്‍ പാരായണ മത്സരം ഉടുമ്പുന്തലയില്‍
Jul 18, 2012, 08:10 IST
തൃക്കരിപ്പൂര്‍: 11 വര്‍ഷമായി റമസാനില്‍ ഉടുമ്പുന്തലയില്‍ നടത്തിവരുന്ന ഉത്തര കേരള ഖുര്‍ആന്‍ പാരായണ മത്സരവും റമസാന്‍ പരിപാടിയും ഈ വര്‍ഷവും വിപുലമായ പരിപാടികളോടെ നടത്തുവാന്‍ ഉടുമ്പുന്തല ശാഖാ മുസ്‌ലിം ലീഗ് യോഗം തീരുമാനിച്ചു.
പരിപാടിയോടനുബന്ധിച്ച് ഖുര്‍ആന്‍ പാരായണ മത്സരം, റമസാന്‍ ചിന്തകള്‍, പ്രാസ്ഥാനിക സംഗമം, പൊതു സമ്മേളനം, റിലീഫ് വിതരണം, പെന്‍ഷന്‍ പദ്ധതി ഉദ്ഘാടനം, റമസാന്‍ പ്രഭാഷണം, സമൂഹ നോമ്പ് തുറ ഉണ്ടാകും. ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 10001 രൂപ ക്യാഷ് അവാര്‍ഡ് നല്‍കും. മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി വി.കെ. ബാവ ഉദ്ഘാടനം ചെയ്തു.
വി.ടി. ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. പി.എം. അബ്ദുല്ല ഹാജി, എം.അബ്ദുല്‍ ഷുക്കൂര്‍, പി.എം. യാക്കൂബ്, സി. ഖാദര്‍, വി.കെ.പി. സലാം, കെ.പി. മഹമൂദ്, വി.കെ.പി. റിയാസ്, എ. ഫസലുല്‍ ആബിദ്, എന്‍. മുനീര്‍, എം.സുബൈര്‍, പി. ജംഷീര്‍, കെ.പി. ഹാരിസ് പ്രസംഗിച്ചു.
Keywords: Quran reading, Udumbumthala, Trikaripur, Kasaragod