ഇളയച്ഛന്റെ ആക്രമണത്തില്‍ പരിക്കേറ്റ് പെണ്‍കുട്ടി ആശുപത്രിയില്‍
Apr 9, 2012, 11:22 IST
കാസര്‍കോട്: ഇളയച്ഛന്റെ ആക്രമണത്തില്‍ പതിനെട്ടുകാരിക്ക് പരിക്കേറ്റു. പടുപ്പ് മല്ലംപാറയിലെ രാമയ്യയുടെ മകള്‍ പ്രിയയ്ക്കാണ്(18) പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി ഇളയച്ഛന്‍ വിജയനാണ് പ്രിയയെ വടികൊണ്ട് മുഖത്തും തലയ്ക്കും അടിച്ചുപരിക്കേല്‍പ്പിച്ചത്. പ്രിയയും പിതാവും താമസിക്കുന്ന തറവാട് വീട് തനിക്കക്ക് അവകാശപ്പെട്ടതാണെന്നും വീട്ടില്‍ നിന്നും ഇറങ്ങിപോകണമെന്നും ആവശ്യപ്പെട്ടാണ് അടിച്ചുപരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ പ്രിയയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Attack, Kasaragod, General-hospital, Girl