ഇറിഗേഷന്‍ ഓഫീസ് ക്ലര്‍ക്കിന്റെ ഭാര്യയെ വീടു കയറി മര്‍ദിച്ചു
Mar 5, 2013, 12:16 IST

കാസര്‍കോട്: ഇറിഗേഷന്‍ ഓഫീസ് ക്ലര്‍ക്കിന്റെ ഭാര്യയെ വീടു കയറി മര്‍ദിച്ചു. ചെമ്മനാട് മണിയങ്ങാനം ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കാസര്‍കോട് ഇറിഗേഷന്‍ ഓഫീസിലെ ക്ലര്‍ക്ക് പുരുഷോത്തമന്റെ ഭാര്യ വിജയശ്രീയെ (35) യാണ് മര്‍ദിച്ചത്.
തിങ്കളാഴ്ച തൊട്ടടുത്ത ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന രാജേഷാണ് വീടുകയറി മര്‍ദിച്ചത്. വാക്ക്തര്ക്കത്തെതുടര്ന്നാണ് അക്രമം. സംഭവവുമായി ബന്ധപ്പെട്ട് വിജയശ്രീയുടെ പരാതിയില്‍ രാജേഷിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Attack, Wife, Assault, Kasaragod, Kerala, Case, Police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.