city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇമാദ് സെന്റര്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

ഉദുമ: (www.kasargodvartha.com 05/02/2016) എം ഐ സി ദാറുല്‍ ഇര്‍ശാദ് അക്കാദമി പൂര്‍വ വിദ്യാര്‍ത്ഥി സംഘം ഇമാദിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കണമെന്ന ലക്ഷ്യത്തോടെ പുതുതായി ആരംഭിച്ച ഇമാദ് സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സെന്ററിന്റെ കീഴിലായി വിദ്യാര്‍ത്ഥികള്‍ക്ക് ഒരുക്കി വെച്ച ആധുനീക സജ്ജീകരണങ്ങളോടു കൂടിയ ട്രെയിനിംഗ് ഹാള്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജിയും ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന പൊതുസമ്മേളനം യു.എം അബ്ദുര്‍ റഹ് മാന്‍ മൗലവിയുടെ അധ്യക്ഷതയില്‍ ഖാസി ത്വഖ അഹ് മദ് മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍, എം.എസ് തങ്ങള്‍ മദനി, കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി, കെ മൊയ്തീന്‍ കുട്ടി ഹാജി, ടി.ഡി അഹ് മദ് ഹാജി, അഡ്വ. സി.എന്‍ ഇബ്രാഹിം, ടി.ഡി അബ്ദുര്‍ റഹ് മാന്‍ ഹാജി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. ഇനിയുള്ള മൂന്നു ദിവസങ്ങളില്‍ ബഹുമുഖ പരിപാടികള്‍ക്ക് ഉദുമ ദാറുല്‍ ഇര്‍ശാദ് കാമ്പസ് സാക്ഷ്യം വഹിക്കും.

ശനിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് ഹാഫിള് സ്വാലിഹ് ഹുദവി വളാഞ്ചേരി പ്രഭാഷണം നടത്തും. ഞായര്‍ രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന സി എം അബ്ദുല്ല മൗലവി രണ്ടാം മെമ്മോറിയല്‍ ലക്ച്ചര്‍ ഹക്കീം ഫൈസി ആദൃശ്ശേരി നടത്തും. തുടര്‍ന്ന് ബഹുസ്വരതയുടെ മാനവിക പക്ഷം എന്ന വിഷയത്തിലുള്ള സെമിനാറില്‍ ഡോ. കെ ടി ഹാരിസ് ഹുദവി, സിദ്ദീഖ് നദ്‌വി ചേരൂര്‍, ഡോ. സലീം നദ്‌വി വെളിയമ്പ്ര, സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, ഫാദര്‍ ജോര്‍ജ് എളുക്കുന്നേല്‍, അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി തുടങ്ങിയ പ്രഗത്ഭര്‍ വ്യത്യസ്ഥ വിഷയങ്ങളിലായി പേപ്പര്‍ അവതരിപ്പിക്കും.

പി. ബി അബ്ദുര്‍ റസാഖ് എം എല്‍ എയുടെ അധ്യക്ഷതയില്‍ കര്‍ണാടക ആരോഗ്യ മന്ത്രി യു. ടി ഖാദര്‍ സെമിനാറും എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മെമ്മോറിയല്‍ ലക്ച്ചറും ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, പാദൂര്‍ കുഞ്ഞാമു ഹാജി, എം സി ഖമറുദ്ദീന്‍ എന്നിവര്‍ പങ്കെടുക്കും.

വൈകുന്നേരം അഞ്ചു മണിക്ക് ഇമാദ് സംഗമം അഡ്വ. ഹനീഫ് ഇര്‍ശാദി ഹുദവിയുടെ അധ്യക്ഷതയില്‍ കെ കെ അബ്ദുല്ല ഹാജി ഖത്തര്‍ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴ് മണിക്ക് ദാറുല്‍ ഇര്‍ശാദ് വിദ്യാര്‍ത്ഥി അബൂബക്കര്‍ പരയങ്ങാനം മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് ദാറുല്‍ ഇര്‍ശാദ് ചട്ടഞ്ചാല്‍ വിദ്യാര്‍ത്ഥികള്‍ ബുര്‍ദ ഖവ്വാലി അവതരിപ്പിക്കും. മജ്‌ലിസുന്നൂര്‍ ആത്മീയ സദസിന് സയ്യിദ് സ്വഫ്‌വാന്‍ തങ്ങള്‍ ഏഴിമല നേതൃത്വം നല്‍കും.



ഇമാദ് സെന്റര്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു
ഇമാദ് സെന്റര്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു
ട്രെയിനിംഗ് ഹാളിന്റെ ഉദ്ഘാടനം ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി നിര്‍വ്വഹിക്കുന്നു
Keywords : Udma, MIC, College, Inauguration, Kasaragod, Imad, Panakkad Sayyid Munavver Ali Shihab Thangal.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia