city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇന്റര്‍സെപ്റ്റര്‍ ഫ്ളാഗ് ഓഫ് ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 07.05.2014) മോട്ടോര്‍ വാഹന വകുപ്പ് കാസര്‍കോട് ജില്ലയ്ക്ക് അനുവദിച്ച
ഇന്റര്‍സെപ്റ്റര്‍ വാഹനത്തിന്റെ ഫഌഗ് ഓഫ് ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ നിര്‍വ്വഹിച്ചു. 1.85 കി.മീ ദൂരത്തു നിന്നു തന്നെ അമിതവേഗത കണ്ടെത്താനാവുന്ന ആധുനിക സ്പീഡ് ക്യാമറകള്‍ ഘടിപ്പിച്ചിരിക്കുന്ന ഈ വാഹനങ്ങളെ കണ്ടെത്തി ശിക്ഷിക്കുന്നതിന് സാധിക്കും. ടൗണില്‍ സ്ഥാപിച്ചിട്ടുള്ള സിഗ്നല്‍ ജമ്പിംഗ്, ഇടതു വശത്തുകൂടിയുള്ള ഓവര്‍ടേക്കിംഗ്, റോഡ് ഓഡിറ്റിംഗ്, ഹെല്‍മറ്റില്ലാതെ വാഹനമോടിക്കല്‍ തുടങ്ങി എല്ലാ ഗതാഗത നിയമലംഘനങ്ങളും ഈ വാഹനനം ഉപയോഗിച്ച് നിരീക്ഷിക്കാം.

ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് പുതുതായി ലഭിച്ച ഇന്റര്‍ സെപ്റ്റര്‍ സഹായകമാണ്. ജില്ലയിലെ മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എം.വി.ഐ യുടെ നേതൃത്വത്തില്‍ കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും മാറി മാറി  ഇതിന്റെ സേവനം ലഭ്യമാക്കും.
മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ ആധുനിക സജീകരണങ്ങളുള്ള ബ്രത്ത് അനലൈസറും ഈ വാഹനത്തിലുണ്ട്.

ഗതാഗത നിയമ ലംഘനത്തിനെതിരെ കര്‍ശന നടപടികള്‍ എടുക്കുന്നതിനും അപകട സാധ്യത കുറയ്ക്കുന്നതിനും റവന്യൂ വരുമാനം വര്‍ധിപ്പിക്കുന്നതിനും ഇന്റര്‍ സെപ്റ്റര്‍ സഹായകമാകുമെന്ന് ആര്‍.ടി.ഒ പ്രകാശ് ബാബു അറിയിച്ചു. കാഞ്ഞങ്ങാട് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ.ബാലകൃഷ്ണന്‍, ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ കെ.ഗിരീഷ്, മുഹമ്മദ് കുഞ്ഞി എന്നിവര്‍ പങ്കെടുത്തു.
ഇന്റര്‍സെപ്റ്റര്‍ ഫ്ളാഗ് ഓഫ് ചെയ്തു
File Photo


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
താന്‍ പിന്നാക്കക്കാരനായതിനാലാണ് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നത്: മോഡി

Keywords: Kasaragod, Flag off, Interceptor, Motor Vehicles, District Collector, Speed, Camera, Road Auditing,  

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia