ഇടിമിന്നലില്‍ 7 പേര്‍ക്ക് പരിക്ക്; വീട് കത്തിനശിച്ചു
Apr 27, 2012, 21:31 IST
കാസര്‍കോട്: വെള്ളിയാഴ്ച വൈകിട്ട് മഴയോടെപ്പമുണ്ടായ ഇടിമിന്നലില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. പെര്‍മുദയിലെ ഡേവഡിന്റെ ഭാര്യ മേരി റോഡ്രറിഗസ് (75), മകളായ പൗല്‍റോ ഡ്രറിഗസ് (50), ഹൈറന്‍ (41), മകന്‍ വിന്‍സന്റിന്റെ ഭാര്യ മേരി ഡിസൂസ (35), ഹൈറന്റെ മക്കളായ രനിഷാ (17), റിഷന്‍ (9), പൗല്‍റോ ഡ്രറിഗസ് മകന്‍ റിഥം (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് ആറുമണിയോടെയാണ് സംഭവം. വീട് കത്തിനശിച്ചു. വീട്ടു ഉപഹരണങ്ങള്‍ നശിച്ചു. നാലുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
Keywords: Kasaragod, Lightining, Injured, Perdala.