ആശുപത്രി കിടക്കയില്‍ ബന്ധുക്കള്‍ കയ്യൊഴിഞ്ഞ ഇബ്രാഹിം പള്ളിയില്‍ കുഴഞ്ഞുവീണു
Aug 18, 2014, 22:39 IST
മേല്‍പറമ്പ്: (www.kasargodvartha.com 18.08.2014) ആരോരുമില്ലാതെ ആശുപത്രി കിടക്കയിലായിരുന്ന ബദിയഡുക്ക സ്വദേശി ഇബ്രാഹിം ചികിത്സയ്ക്ക് ശേഷം കീഴൂരിലെത്തി പള്ളിയില്‍ കുഴഞ്ഞു വീണു. മൂന്ന് ദിവസം മുമ്പ് കീഴൂര്‍ ജുമാസ്ജിദിലെത്തിയ ഇബ്രാഹിം തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് അവശനിലയിലായത്. ഇദ്ദേഹത്തെ ഇപ്പോള്‍ ദേളി സഅദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Related News:
വാട്സ്ആപ്പില്‍ ഫോട്ടോകണ്ട് തിരിച്ചറിഞ്ഞ അവശനായ ബദിയടുക്ക സ്വദേശിയെ ബന്ധുക്കള്‍ കയ്യൊഴിഞ്ഞു
ഓഗസ്റ്റ് 13ന് മംഗലാപുരം വെന്റ്‌ലോക്ക് ആശുപത്രിയില്‍ അവശനിലയില്‍ കഴിയുകയായിരുന്ന ഇബ്രാഹിമിനെ നാട്ടുകാര്‍ വാട്‌സ്ആപ്പിലെ ഫോട്ടോകണ്ടാണ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ആശുപത്രിയിലെത്തിയ നാട്ടുകാര്‍ ബന്ധുക്കളെ വിവരം അറിയിച്ചെങ്കിലും അവര്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഇബ്രാഹിം മംഗലാപുരത്ത് നിന്നും കീഴൂരിലെത്തിയതായിരിക്കാമെന്നാണ് സംശയിക്കുന്നത്.
വര്‍ഷങ്ങളായി മംഗലാപുരം ബി.സി. റോഡിലെ അഡ്യാര്‍ കണ്ണൂരിലെ പള്ളി പരിസരത്താണ് ഇബ്രാഹിം കഴിഞ്ഞുകൂടിയിരുന്നത്. അവശനിലയില്‍കണ്ട ഇബ്രാഹിമിനെ ഇവിടത്തുകാര്‍ ചേര്‍ന്ന് അന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തന്റെ വീട് ബദിയഡുക്കയാണെന്നും ബന്ധുക്കള്‍ ഉണ്ടെന്നും ഇബ്രാഹിം അറിയിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ഉള്‍പെടുത്തിയുള്ള ചിത്രം വാട്ട്‌സ് ആപ്പില്‍ ഷെയര്‍ ചെയ്തതോടെയാണ് നാട്ടുകാര്‍ ഇബ്രാഹിമിനെ തിരിച്ചറിഞ്ഞത്.
ബദിയഡുക്കയിലെ ഏതാനും പേര്‍ ഈ വിവരം മക്കളെ അറിയിച്ചപ്പോള്‍ തങ്ങളെ നോക്കാത്ത പിതാവിനെ പരിചരിക്കാന്‍ തയ്യാറല്ലെന്നായിരുന്നു അവരുടെ മറുപടി. ഇക്കാര്യങ്ങളെല്ലാം കാസര്‍കോട് വാര്‍ത്ത നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു. കീഴൂരില്‍ അജ്ഞാതന്‍ കുഴഞ്ഞുവീണതായി കാസര്‍കോട് വാര്‍ത്തയില്‍ വിവരം ലഭിച്ചെങ്കിലും ഇത് നേരത്തെ മംഗലാപുരത്ത് ആശുപത്രിയില്‍ കഴിഞ്ഞിരുന്നയാളാണെന്ന് കാസര്‍കോട് വാര്‍ത്തയില്‍ നിന്നും ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് അന്ന് വെന്റ്‌ലോക്ക് ആശുപത്രിയില്‍ ബന്ധപ്പെട്ട ബദിയഡുക്കയിലെ നാട്ടുകാരെ വിവരം വിളിച്ചറിയിച്ചിട്ടുണ്ട്. ചികിത്സയ്ക്ക് ശേഷം അഡ്യാര്‍ കണ്ണൂരില്‍ നിന്നും സ്വദേശത്തേക്ക് മടങ്ങുന്നതായി അറിയിച്ച് ഇബ്രാഹിം കാസര്‍കോട്ടേക്ക് വന്നതാകാമെന്നാണ് നിഗമനം.
സംഭവം മുസ്ലിം ലീഗ് നേതാവ് മാഹിന്‍ കേളോട്ടിന്റെയും മറ്റും ശ്രദ്ധയില്‍ പെടുത്തിയതായി അഖില കീഴൂര്‍ ജമാഅത്ത് പ്രസിഡണ്ട് ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത് പറഞ്ഞു.
സംഭവം മുസ്ലിം ലീഗ് നേതാവ് മാഹിന്‍ കേളോട്ടിന്റെയും മറ്റും ശ്രദ്ധയില്‍ പെടുത്തിയതായി അഖില കീഴൂര്‍ ജമാഅത്ത് പ്രസിഡണ്ട് ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത് പറഞ്ഞു.
Related News:
വാട്സ്ആപ്പില്‍ ഫോട്ടോകണ്ട് തിരിച്ചറിഞ്ഞ അവശനായ ബദിയടുക്ക സ്വദേശിയെ ബന്ധുക്കള്‍ കയ്യൊഴിഞ്ഞു
Keywords : Melparamba, Hospital, Kasaragod, Kerala, Badiyadukka, Ibrahim, Masjid, Whatsapp.