ആശുപത്രിയില്‍ നഴ്‌സിനെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ഗള്‍ഫുകാരന്‍ അറസ്റ്റില്‍
Oct 7, 2017, 11:27 IST
കാസര്‍കോട്: (www.kasargodvartha.com 07/10/2017) അസുഖത്തിന് ചികിത്സയിലായിരുന്ന മാതാവിന്റെ കൂട്ടിരിപ്പിനായെത്തിയ ഗള്‍ഫുകാരന്‍ നഴ്‌സിനെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. കൊല്ലം കരുനാഗപ്പള്ളി തറയില്‍മുതക്കിലെ മുഹമ്മദ് റിയാസ് എന്ന കെ എസ് റിയാസ് (26) ആണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ സെപ്തംബര്‍ മൂന്നിന് ആണ് സംഭവം. റിയാസിന്റെ മാതാവ് കാസര്‍കോട്ടെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോഴാണ് പ്രതി നഴ്‌സിനെ പീഡിപ്പിച്ചത്. ആലപ്പുഴ ആറ്റിങ്ങല്‍ സ്വദേശിനിയാണ് പീഡനത്തിനിരയായ യുവതി. മാതാവ് ചികിത്സയിലായിരിക്കെ റിയാസ് നഴ്‌സിനെ പരിജയപ്പെട്ട് അടുപ്പത്തിലാവുകയും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി.
പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറിയതോടെ നഴ്‌സ് കാസര്‍കോട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി റിയാസിനെ വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെ കാസര്‍കോട് സിഐ അബ്ദുര്‍ റഹീമും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ശനിയാഴ്ച വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Hospital, Kasaragod, Molestation, Arrest, Treatment, Complaint, Police, Hospital, Nurse, Court, News, Molestation; Youth arrested.