ആവേശമായി എഴുത്തുമേള, ഐക്യദാര്‍ഢ്യവുമായി ആര്‍ട്ടിസ്റ്റുകള്‍
Nov 15, 2014, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 15.11.2014) പ്രകൃതി സൗഹൃദമായ നാടന്‍ സാമഗ്രികള്‍ ഉപയോഗിച്ച് പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ പ്രചരണ ബോര്‍ഡുകളും മറ്റും ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ എസ്.വൈ.എസ് സംഘടിപ്പിച്ച എഴുത്ത് മേള സമാപിച്ചു. ശനിയാഴ്ച രാവിലെ 10 മണി മുതല്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒപ്പുമരച്ചുവട്ടില്‍ നടന്ന പരിപാടിക്ക് പിന്തുണയുമായി കാസര്‍കോട്ടെ ചിത്രകലാകാരന്മാരും കമേഴ്‌സിയല്‍ ആര്‍ട്ടിസ്റ്റ് സംഘം പ്രതിനിധികളും ഒത്തു ചേര്‍ന്നതോടെ എഴുത്തുമേള ആവേശമായി മാറി.
എസ്‌വൈഎസ് ജിലാ സാമൂഹ്യക്ഷേമകാര്യ പ്രസിഡണ്ട് എസ്.എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ, സോണ്‍ ഭാരവാഹികളും പ്രവര്‍ത്തകരും നേതൃത്വം നല്‍കി. പുല്‍പ്പായ, തുണി തുടങ്ങിയവ ഉപയോഗിച്ച് പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ പ്രചരണ ബോര്‍ഡുകളും മറ്റും ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ എസ്‌വൈഎസ് ഒരുക്കുന്ന എഴുത്ത് മേള പ്ലാസ്റ്റിക്കിനെതിരെ ഒരു പോരാട്ടം എന്ന നിലയില്‍ ശ്രദ്ധേയമാവുകയാണ്.
സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ്‌വൈഎസ് 60-ാം വാര്‍ഷിക പദ്ധതികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഇതിനകം നടന്നു കഴിഞ്ഞു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, SSF, Kerala, SYS, Painting, Artist.
Advertisement: