ആലൂരില്‍ ജീവിത ശൈലി രോഗ നിര്‍ണയ മെഗാ ക്യാമ്പും സെമിനാറും 22ന്
Jan 19, 2014, 09:30 IST
ബോവിക്കാനം: മുളിയാര്‍ സി.എച്ച്.സി യുടെയും ആലൂര് പരിസ്ഥിതി സംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തില്‍ ജനുവരി 22ന് ജീവിത ശൈലി രോഗ നിര്‍ണയ മെഗാ ക്യാമ്പും സെമിനാറും നടത്തും. ആലൂര് മള്‍ട്ടി ഗ്രേഡ് ലേര്‍ണിംഗ് സെന്ററില്‍ നടക്കുന്ന ക്യാമ്പില്‍ 30 വയസിനു മേലെ പ്രായമുളള 500 ല്‍ പരം ആളുകളെ രക്താതി മർദം, പ്രമേഹം എന്നീ രോഗങ്ങളുടെ സ്ക്രീനിംഗ് നടത്തും. രോഗം കണ്ടെത്തുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കും.
ക്യാമ്പില്‍ രക്ത ഗ്രൂപ്പ് നിര്‍ണയം നടത്തി രക്ത ദാന സേന രൂപീകരിക്കും. ആലൂര് സ്കൂളിലെ (എം.ജി.എല്‍ സി) കുട്ടികളുടെയും മറ്റുള്ളവരുടെയും കാഴ്ച്ച ശക്തി പരിശോധിച്ചു ആവിശ്യമുള്ളവര്‍ക്ക് കണ്ണട സൗജന്യമായി ആലൂര് പരിസ്ഥിതി സംരക്ഷണ സമിതി നല്‍കും. ജീവിത ശൈലി രോഗ നിയന്ത്രണത്തെ കുറിച്ച് സെമിനാറും സിഡി പ്രദര്‍ശനവും ഉണ്ടാവും.
ക്യാമ്പ് കാസര്‍കോട് ഡി.വൈ.എസ്.പി എ. രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍. വി എസ് വിന്‍സി അധ്യക്ഷത വഹിക്കും. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി അഷ്റഫ് സെമിനാറില്‍ വിഷയം അവതരിപ്പിക്കും. എ.ടി ഇഖ്ബാല്‍, റുക്കിയ അബൂബക്കര്‍, എ.ടി അബ്ദുല്‍ ഖാദര്‍, എ.ടി അബൂബക്കര്‍, ബി.കെ ഹംസ, ഇസ്മാഈല്‍ എം.എ, മാധവന് നായര്‍ മുണ്ടക്കൈ, ഗോപാലാന് നായര്‍ മുണ്ടക്കൈ , സദീദ് എ.ടി, മുഹമ്മദ് മീത്തല്‍ ആലൂര്, വിജയന് എന്നിവര്‍ പ്രസംഗിക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Bovikanam, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ക്യാമ്പില്‍ രക്ത ഗ്രൂപ്പ് നിര്‍ണയം നടത്തി രക്ത ദാന സേന രൂപീകരിക്കും. ആലൂര് സ്കൂളിലെ (എം.ജി.എല്‍ സി) കുട്ടികളുടെയും മറ്റുള്ളവരുടെയും കാഴ്ച്ച ശക്തി പരിശോധിച്ചു ആവിശ്യമുള്ളവര്‍ക്ക് കണ്ണട സൗജന്യമായി ആലൂര് പരിസ്ഥിതി സംരക്ഷണ സമിതി നല്‍കും. ജീവിത ശൈലി രോഗ നിയന്ത്രണത്തെ കുറിച്ച് സെമിനാറും സിഡി പ്രദര്‍ശനവും ഉണ്ടാവും.

Keywords: Kasaragod, Bovikanam, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- City Gold | Glow of Purity
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 75