ആറുമാസം മുമ്പ് കാണാതായ യുവാവിന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി
May 29, 2016, 10:00 IST
ബദിയഡുക്ക: (www.kasargodvartha.com 29.05.2016) ആറുമാസം മുമ്പ് കാണാതായ യുവാവിന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടം കുളത്തില്‍ കണ്ടെത്തി. പെര്‍ള, ഉക്കിനടുക്ക ഏല്‍ക്കാനയിലെ അപ്പണ്ണനായിക്കിന്റെയും ലതികയുടെയും മകന്‍ രാമനായിക്കി(30)ന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടമാണ് ഒരു തോട്ടത്തിലെ കുളത്തില്‍ ശനിയാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. ഇതിന് സമീപത്തായി രാമനായിക്കിന്റെ പാന്റ്‌സും കണ്ടെത്തി. പാന്റ്‌സ് തിരിച്ചറിഞ്ഞതോടെയാണ് അസ്ഥികൂടം രാമനായിക്കിന്റേതാണെന്ന സംശയം ഉയര്‍ന്നത്.
വിവരമറിഞ്ഞ് എത്തിയ ബദിയഡുക്ക പോലീസ് അസ്ഥികൂടം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുളത്തില്‍ നിന്നു കണ്ടെടുത്ത അസ്ഥികൂടത്തിനു മാസങ്ങളോളം പഴക്കമുള്ളതായി സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു.
കൂലിപ്പണിക്കാരനായിരുന്ന രാമനായിക്കിനെ ഇതിന് മുമ്പും കാണാതായിരുന്നു. അന്നൊക്കെ രണ്ടോ മൂന്നോ മാസങ്ങള്‍ കൂടുമ്പോള്‍ തിരിച്ചെത്താറുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. അതിനാല്‍ ആറുമാസം മുമ്പ് കാണാതായിട്ടും വിവരം പോലീസില്‍ അറിയിച്ചിരുന്നില്ല. അതേസമയം രണ്ടുമാസം മുമ്പ് രാമനായിക്കിനെ തേടി ആദൂര്‍ പോലീസ് ഉക്കിനടുക്കയില്‍ എത്തിയിരുന്നുവെങ്കിലും കണ്ടെത്താനാകാതെ പോലീസ് സംഘം തിരികെ പോവുകയായിരുന്നു.
Keywords: Kasaragod, Death, Police, Badiyadukka, Skeleton, Ukkinadukka, Missing, Pond, Saturday, Medical College.