city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആര്‍ഭാടങ്ങള്‍ തടയാന്‍ സമൂഹം ഉണരണം: ചെര്‍ക്കളം

ആര്‍ഭാടങ്ങള്‍ തടയാന്‍ സമൂഹം ഉണരണം: ചെര്‍ക്കളം
കാസര്‍കോട്: സമൂഹ മധ്യത്തില്‍ നടന്നുവരുന്ന അധാര്‍മ്മികതള്‍, അനാചാരങ്ങള്‍, വിവാഹ ധൂര്‍ത്തുകള്‍, വിവാഹത്തിന്റെ പേരില്‍ റോഡ് തടസ്സപ്പെടുത്തി ജനങ്ങളെ പീഡിപ്പിക്കുക തുടങ്ങിയ അപകടകരമായ പ്രവര്‍ത്തനങ്ങള്‍ ഇല്ലായ്മ ചെയ്യാനും ജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് സുന്നീ മഹ്ലല് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ആവശ്യപ്പെട്ടു. വിവാഹം കൈമുതലാക്കി അതിലൂടെ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. എല്ലാ മഹല്ല് ജമാഅത്തുകളും ഇത്തരം വിഷയങ്ങളില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ചെര്‍ക്കളം ആവശ്യപ്പെട്ടു.
സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ചെര്‍ക്കള മുഹ്‌യുദ്ദീന്‍ ജുമുഅത്ത് പള്ളി മഹല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള പരിപാടി ചെര്‍ക്കള പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ നഗറിലെ ഖുവ്വത്തുല്‍ ഇസ്‌ലാം മദ്രസ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അബൂ ഹന്നത്ത് കുഞ്ഞുമുഹമ്മദ് മൗലവി വിഷയം അവതരിപ്പിച്ചു. സി.എം.അബ്ദുല്‍ ഖാദര്‍, സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്റടി, സി.എം.എ. ഖാദര്‍ ഹാജി, മുഹമ്മദ്കുഞ്ഞി ഹാജി ചെര്‍ക്കള, സി.കെ. മുഹമ്മദ്കുഞ്ഞി, ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Cherkalam Abdulla, Cherkala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia