ആരോഗ്യ ഇന്‍ഷൂറന്‍സ്: വിവിധ കേന്ദ്രങ്ങളില്‍ ഫോട്ടോ എടുക്കുന്നു
May 26, 2012, 16:19 IST

കാസര്‍കോട്: സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമായി 2012-13ല്‍ പേര് രജിസ്റര്‍ ചെയ്തവരുടെ ഫോട്ടോ എടുക്കല്‍ വിവിധ ബ്ളോക്കുകളില്‍ ആരംഭിച്ചു. ഫോട്ടോ എടുക്കുന്ന പഞ്ചായത്ത്, സ്ഥലം, തീയ്യതി എന്നിവ യഥാക്രമം താഴെ കൊടുക്കുന്നു. തൃക്കരിപ്പൂര്‍ കുടുംബശ്രീ ഹാള്‍ - മെയ് 27, 28, കയ്യൂര്‍-ചീമേനി: പഞ്ചായത്ത് ഹാള്‍ - മെയ് 27,28, പടന്ന: എം.ആര്‍.വി.എച്ച്.എസ്.എസ്. പടന്ന - മെയ് 29,30, വലിയപറമ്പ ജി.എഫ്.എച്ച്.എസ്.എസ്. പടന്ന കടപ്പുറം - മെയ് 31, കാറഡുക്ക : മുള്ളേരിയ അക്ഷയ സെന്റര്‍ - മെയ് 29, കുറ്റിക്കോല്‍: പടുപ്പ് അക്ഷയ സെന്റര്‍ - മെയ് 29, ബേഡഡുക്ക: പഞ്ചായത്ത് ഹാള്‍ - മെയ് 30, മുളിയാര്‍: പഞ്ചായത്ത് ഹാള്‍ - മെയ് 30, കുമ്പഡാജെ: പഞ്ചായത്ത് ഹാള്‍ - മെയ് 31, ദേലംപാടി: പഞ്ചായത്ത് ഹാള്‍ - മെയ് 31, ബെള്ളൂര്‍: പഞ്ചായത്ത് ഹാള്‍ - മെയ് 31, ചെങ്കള: പഞ്ചായത്ത് ഹാള്‍ - മെയ് 23, ചെമ്മനാട്: പഞ്ചായത്ത് ഹാള്‍ - മെയ് 24, 25, പുത്തിഗെ: പള്ളം - മെയ് 28, മീഞ്ച: പഞ്ചായത്ത് ഹാള്‍ - മെയ് 29 (10 മണി മുതല്‍ 12 മണിവരെ ഉച്ചക്ക് ശേഷം ദൈഗോളി അക്ഷയ സെന്റര്‍, വോര്‍ക്കാടി: ബാക്രബയല്‍ അക്ഷയ സെന്റര്‍ - മെയ് 30. മുഴുവന്‍ കുടുംബാംഗങ്ങളും ഫോട്ടോ എടുക്കല്‍ കേന്ദ്രങ്ങളില്‍ എത്തിച്ചേരണമെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: Health Insurance card, Kasaragod