ആരിക്കാടിയിലെ ഒളിഞ്ഞുനോട്ടം; പരാതിക്കാരെ ഗുണ്ടകള്‍ മര്‍ദ്ദിച്ചു
Apr 1, 2012, 11:26 IST
കുമ്പള: ആരിക്കാടിയിലെ ഒരു വീട്ടിലെ കുളിമുറിയില്‍ രാത്രി നേരത്ത് ഒളിഞ്ഞുനോക്കിയ സംഭവത്തില്‍ പോലീസില്‍ പരാതിപ്പെട്ട യുവക്കളെ ഗുണ്ടാസംഘം മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. ശനിയാഴ്ച രാത്രി കുമ്പള ടൗണിലാണ് സംഭവം. ആരിക്കാടിയിലെ പി.വി. റിയാസ്(27), ഇബ്രാഹിം ഖലീല്‍(28) എന്നിവരെയാണ് ഇവര്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. രണ്ടാഴ്ച മുമ്പാണ് ആരിക്കാടി വീട്ടിലെ കുളിമുറിയില്‍ ഒളിഞ്ഞുനോട്ടം പിടികൂടിയത്.
Keywords: Gunda attack, Arikady, Kumbala, Kasaragod