ആരാധനാലയം ആക്രമിച്ച സംഭവത്തില്‍ അന്വേഷണം സ്‌പെഷ്യല്‍ ടീമിന് കൈമാറി
Mar 27, 2012, 11:52 IST
കാസര്‍കോട്: നുള്ളിപ്പാടിയിലെ ആരാധനാലയം ആക്രമിച്ച സംഭവത്തില്‍ അന്വേഷണം സ്‌പെഷ്യല്‍ ടീമിന് കൈമാറി. കാസര്‍കോട് ടൗണ്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ആരാധനാലയത്തിന് നേരെ അക്രമം നടന്നത്. ആരാധനാലയത്തിന്റെ ഗ്ലാസുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയും കരിഓയില്‍ ഒഴിച്ച് വികൃതമാക്കുകയും ചെയ്തിരുന്നു. സമാധാനാന്തരീക്ഷത്തിലേക്ക് തിരിച്ചുവന്ന പ്രദേശത്ത് വീണ്ടും കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് ഈ ആക്രമണങ്ങളെന്ന് പോലീസിന്റെ വിലയിരുത്തല്‍. ഇതിനെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കണ്ട് കുറ്റവാളികളെ പിടികൂടുന്നതിനായാണ് സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ചതെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Keywords: kasaragod, Temple, Police
Keywords: kasaragod, Temple, Police