ആദ്യഭാര്യയുടെ സഹോദരങ്ങളുടെ ഇരുമ്പുവടി കൊണ്ടുള്ള അക്രമം; ഗൃഹനാഥന്‍ ആശുപത്രിയില്‍
Aug 6, 2016, 11:00 IST
ഉദുമ: (www.kasargodvartha.com 06/08/2016) ആദ്യഭാര്യയുടെ സഹോദരങ്ങളുടെ ഇരുമ്പുവടി കൊണ്ടുള്ള അക്രമത്തില്‍ ഗുരുതമായി പരിക്കേറ്റ ഗൃഹനാഥനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദുമ പാലക്കുന്ന് കണിയംപാടിയിലെ കെ.വി നാരായണനാ (63)ണ് അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. നാരായണന്റെ ആദ്യ ഭാര്യയിലെ രണ്ടു സഹോദരങ്ങള്‍ ചേര്‍ന്ന് കമ്പിപ്പാര കൊണ്ട് തലക്കും കൈക്കും അടിച്ചുപരിക്കേല്‍പിക്കുകയായിരുന്നു.
വഴിതര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് നാരായണന്‍ പറഞ്ഞു. നാരായണന്റെ വീടിന്റെ വരാന്ത തകര്‍ന്നതിനെ തുടര്‍ന്ന് ഇതിന്റെ കല്ല് വീടിനു സമീപം അട്ടിവെച്ചിരുന്നു. ഇത് മാര്‍ഗതടസം ഉണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് നാരായണനെ അക്രമിച്ചത്.

Keywords: Kasaragod, Kerala, Uduma, Attack, Assault, hospital, House, Attack: Man hospitalized.