city-gold-ad-for-blogger

ആത്മീയ അനുഭൂതിയോടെ ജല്‍സേ മീലാദ് സമാപിച്ചു

ആത്മീയ അനുഭൂതിയോടെ ജല്‍സേ മീലാദ് സമാപിച്ചു
ബായാര്‍ മുജമ്മഇല്‍ നടന്ന ജല്‍സേ മീലാദിന് മുജമ്മഅ്
പ്രസിഡന്റ് അസ്സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍-ബുഖാരി
നേതൃത്വം നല്‍കുന്നു
ബായാര്‍: വിശ്വ പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1487-ാം ജന്മദിനത്തിന്റെ ഭാഗമായി ബായാര്‍ മുജമ്മഇല്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് നടന്ന ജല്‍സേ മീലാദ് പ്രവാചക സ്‌നേഹികളുടെ മഹാസംഗമത്തോടെ സമാപിച്ചു. പുലര്‍ച്ചെ മൂന്ന് മണിക്ക് അരംഭിച്ച പരിവാടിയില്‍ ബുറുദ്ദാഅ് ആലാപനം, മൗലിദ് പാരായണം നടന്നു.

സ്ഥാപന പ്രസിഡന്റ് സയ്യിദ് അബ്ദു ര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍-ബുഖാരി നേതൃത്വം നല്‍കി. ബി.എസ്.അബ്ദുല്ലകുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ഇബ്രാഹിം ഫൈസി, അബ്ദുല്ല മുസ്ലിയാര്‍ ബായാര്‍, സി. അബ്ദുല്ല മുസ്ലിയാര്‍, മൂസ സഖാഫി കളത്തൂര്‍, ബദ്രുദ്ദീന്‍ തങ്ങള്‍ ചിപ്പാര്‍, ഹസ്ബുല്ലാ തളങ്കര, ബഷീര്‍ പുളിക്കൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, സുല്‍ത്താന്‍ കുഞ്ഞഹ്മദ് ഹാജി, ഇബ്രാഹിം ഹാജി ഉപ്പള, ഹനീഫ് ഗോള്‍ഡ് കിംഗ്, സുന്നി ഫൈസി, ബാഷിര്‍ മാസ്റ്റര്‍ തുടങ്ങിവര്‍ സംബന്ദിച്ചു.

വംബിച്ച മീലാദ് റാലിയും ഹുബ്ബുറസൂല്‍ സമ്മേളനവും ശനിയാഴ്ച ഉപ്പളയില്‍ നടക്കും. രണ്ട് മണിക്ക് ബായാറില്‍ നിന്നും ബായാറില്‍ നിന്നും ഉപ്പളയിലേക്ക് വാഹന ജാഥ നടക്കും. മൂന്നു മണിക്ക് മണങ്കുഴി മഖാം സിയാറത്തോടെ ഹുബ്ബുറസൂല്‍ റാലി ആരംഭിക്കും.

റാലിയില്‍ പ്രത്യേകം പരിശീലനം ലഭിച്ച ജില്ലാ ഐ ടീം കേഡറ്റുകള്‍ക്ക് പുറമെ ദഫ് മുട്ട്, സ്‌കൗട്ട്, അകമ്പടിയോടെ നടക്കുന്ന റാലി ഉപ്പളയില്‍ സമാപിക്കും. വൈകിട്ട് 5.30 ന്‍ ഉപ്പളയില്‍ നടക്കുന്ന ഹുബ്ബുറസൂല്‍ സമ്മേളനത്തില്‍ വിവിധ രാഷ്ട്രിയ സമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും. സമ്മേളനത്തില്‍ റിപ്പബ്ലിക്ക് ദിന സന്ദേശം, ഹുബ്ബുറസൂല്‍ പ്രഭാഷണം, രാഷ്ട്രസുരക്ഷാ പ്രതിഞ്ച, ലഹരി വിരുദ്ധ പ്രതിഞ്ച തുടങ്ങിയവ നടക്കും.

Keywords: Jilse Milad, Bayar, Nabiday celebration, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia