city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആഘോഷങ്ങള്‍ക്കു കൊഴുപ്പേകാന്‍ വനിതാ വാദ്യ സംഘം

ആഘോഷങ്ങള്‍ക്കു കൊഴുപ്പേകാന്‍ വനിതാ വാദ്യ സംഘം
കാസര്‍കോട്: ആഘോഷങ്ങള്‍ക്കു കൊഴുപ്പേകാന്‍ രണ്ട് വനിതാ വാദ്യ സംഘങ്ങള്‍ക്കു വാദ്യോപകരണങ്ങളുമായി പട്ടികജാതി വികസന വകുപ്പിന്റെ കൈത്താങ്ങ്. കാസര്‍കോട് ജില്ലയിലെ രണ്ട വാദ്യ സംഘങ്ങള്‍ക്കാണ് വകുപ്പ് മുഖേന വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തത്. നീലേശ്വരം മുനിസിപ്പാലിറ്റിയിലെ കൊട്ടറ വനിതാ വാദ്യ സംഘം, ചെറുവത്തൂര്‍ പഞ്ചായത്തിലെ സ്വാമി ആനന്ദ തീര്‍ത്ഥ വനിതാ വാദ്യ സംഘം എന്നിവയ്ക്കാണ് ചെണ്ടകളും മറ്റു വാദ്യ ഉപകരണങ്ങളും ലഭിച്ചത്.
     
പട്ടികജാതി വികസന വകുപ്പിന്റെ ക്രിട്ടിക്കല്‍ ഗ്യാപ്പ് ഫില്ലിംഗ് പില്‍ നിന്നും  തൊഴില്‍ രഹിതരായ പട്ടികജാതി വനിതകള്‍ക്കു സംഗീതോപകരണങ്ങള്‍ അനുവദിക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവായതാണ് ജില്ലയിലെ വനിതാ വാദ്യ സംഘങ്ങള്‍ക്കു തുണയായത്. പഞ്ചാരിയും ശിങ്കാരിയും കൊട്ടിക്കയറാനും താള മേളങ്ങള്‍ക്ക് പെരുക്കം നല്‍കാനും ഇനി വളയിട്ട കൈകള്‍. ജില്ലയിലെ ആഘോഷങ്ങള്‍ക്കു കൊഴുപ്പേകാന്‍  വനിത വാദ്യ സംഘങ്ങള്‍ സര്‍വ്വ സജ്ജം.
     
ഉപകരണങ്ങള്‍ കൈമാറുന്നതോടനുബന്ധിച്ച് കാസര്‍കോട് കളടക്ടറേറ്റ് വളപ്പില്‍ ഇരു സംഘങ്ങളും വാദ്യ മേളം അവതരിപ്പിച്ചപ്പോള്‍ നൂറു കണക്കിനു ജീവനക്കാരടക്കം അനേകമാളുകള്‍ കാണികളായി.   കളക്ടറേറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി ശ്യാമളദേവി, ജില്ലാ കളക്ടര്‍ വി. എന്‍. ജിതേന്ദ്രന്‍ എന്നിവര്‍ വാദ്യോപകരണങ്ങളുടെ  വിതരണം നിര്‍വഹിച്ചു.  ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഇന്‍ ചാര്‍ജ് സി. ലീലാവതി സ്വാഗതം പറഞ്ഞു.
   
ആഘോഷങ്ങള്‍ക്കു കൊഴുപ്പേകാന്‍ വനിതാ വാദ്യ സംഘം
ചെറുവത്തൂര്‍ പഞ്ചായത്തിലെ തെക്കേവളപ്പ്, വടക്കേവളപ്പ് പട്ടികജാതി കോളനിയില്‍ പ്രവര്‍ത്തിക്കുന്ന സ്വാമി ആനന്ദ തീര്‍ത്ഥ വാദ്യ സംഘത്തിലെ തൊഴില്‍ രഹിതരായ 24 വനിതകള്‍ക്ക് 18 ചെയും 6 ഇലത്താളവുമാണ് ലഭിച്ചത്. അനുബന്ധമായി കച്ചയും മറ്റും. 1,62,000 രൂപയാണ് സര്‍ക്കാര്‍ ഇവര്‍ക്കായി അനുവദിച്ചത്.
       
നീലേശ്വരം കൊട്ടറ വനിതാ വാദ്യ സംഘത്തിനു അനുവദിച്ചത് 1,68,300 രൂപയുടെ സഹായം. 18 പേര്‍ക്കായി 14 ചെണ്ടയും 4 ഇലത്താളവും, മേശ, ഏഴ് കസേര, യൂണിഫോം എല്ലാമായപ്പോള്‍ വാദ്യ സംഘം പൂര്‍ണ്ണ സജ്ജം. ഇതിനകം 10 ലേറെ കേന്ദ്രങ്ങളില്‍ ഉത്സവങ്ങളിലും മറ്റു ആഘോഷങ്ങളിലും കഴിവ് തെളിയിച്ചിട്ടുള്ള ഈ സംഘങ്ങള്‍ ഇതുവരെ വാടകക്ക് വാദ്യോപകരണങ്ങള്‍ സംഘടിപ്പിച്ച് പരിപാടി അവതരിപ്പിക്കുകയായിരുന്നു. അമിത വാടക നല്‍കേണ്ടി വന്നിരുന്നതിനാല്‍ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സഹായത്തിനായി പട്ടികജാതി വികസന വകുപ്പിനെ സമീപിക്കുന്നതും സര്‍ക്കാര്‍ സഹായം അനുവദിക്കുന്നതും. വനിതാ വാദ്യ സംഘം എന്ന നിലയില്‍ പേരെടുത്ത സംഘങ്ങള്‍ക്കു സര്‍ക്കാര്‍ സഹായം ഏറെ അനുഗ്രഹമായതായി സംഘം ഭാരവാഹികള്‍  പറഞ്ഞു.

Keywords: Lady vadyasangam, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia