അഹ്ദല്‍ ഉറൂസ്: മുഹിമ്മാത്തില്‍ ഖത്മുല്‍ ഖുര്‍ആനും നസ്വീഹത്ത് സില്‍സിലയും തുടങ്ങി
Jun 7, 2014, 16:00 IST
പുത്തിഗെ: (www.kasargodvartha.com 07.06.2014) നാടിനെ നന്മയുടെ വഴിയില്‍ നയിച്ച സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ സ്മരണകളിരമ്പുന്ന എട്ടാമത് ഉറൂസ് മുബാറക്കിന് പുത്തിഗെ മുഹിമ്മാത്തില്‍ പ്രൗഢ ഗംഭീരമായ തുടക്കം. നൂറുകണക്കിനു പണ്ഡിതരെയും ആയിരത്തിലേറെ വിദ്യാര്‍ഥികളെയും സാക്ഷിയാക്കി സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട പതാക ഉയര്‍ത്തിയതോടെയാണ് അഞ്ചു ദിവസത്തെ ആത്മീയ പരിപാടികള്‍ക്ക് തുടക്കമായത്.
ഖത്മുല്‍ ഖുര്‍ആന്‍ സദസിനും നസ്വീഹത്ത് സില്‍സിലക്കും ഇതോടൊപ്പം തുടക്കം കുറിച്ചു. ഖത്മുല്‍ ഖുര്‍ആന്‍ സദസ് മുഹിമ്മാത്ത് ഉപാധ്യക്ഷന്‍ സി. അബ്ദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ബായാര്‍ മുജമ്മഅ് ചെയര്‍മാന്‍ സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ബുഖാരി ബായാര്‍ ഉദ്ഘാടനം ചെയ്തു. ത്വാഹിര്‍ തങ്ങളുടെ ആത്മീയ സാന്നിധ്യം തലമുറകള്‍ക്ക് വെളിച്ചമേകുമെന്ന് തങ്ങള്‍ പറഞ്ഞു.
ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, സയ്യിദ് ബാഫഖി തങ്ങള്‍ കൊയിലാണ്ടി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, ഉമര്‍ സഖാഫി കര്‍ണൂര്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുര്‍ റഹ്മാന്‍ അഹ്‌സനി, ഇബ്‌റാഹിം സഖാഫി കര്‍ണൂര്‍, മുസ്തഫ സഖാഫി പട്ടാമ്പി, അബൂബക്കര്‍ സഅദി സീതാംഗോളി തുടങ്ങിയവര്‍ സംബന്ധിച്ചു.
നസ്വീഹത്ത് സില്‍സില സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. സി. അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍ ചള്ളങ്കയം അധ്യക്ഷത വഹിച്ചു. ഹംസ മിസ്ബാഹി ഓട്ടപ്പടവ് പ്രസംഗിച്ചു. ഹംസ മിസ്ബാഹി, റഹ്മത്തുല്ലാഹ് സഖാഫി എളമരം പ്രസംഗിക്കും. 11ന് സനദ്ദാനത്തോടെയും ആത്മീയ സംഗമത്തോടെയും സമാപിക്കും.

![]() |
ഉറൂസ് മുബാറക് മുഹിമ്മാത്ത് സനദ് ദാന പരിപാടിയുെട ഭാഗമായുള്ള ഖത്മുല്‍ ഖുര്‍ആന്‍ സദസ് സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ ഉദ്ഘാടനം ചെയ്യുന്നു. |
![]() |
'നസ്വീഹത്ത് സില്‍സില' പ്രഭാഷണ സദസ് സയ്യിജ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യുന്നു |
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Puthige, Uroos, Inauguration, Ahadl Uroos begins.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067