city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസമയത്ത് വരനെ കറങ്ങാന്‍ കൂട്ടിക്കൊണ്ടുപോയ 13 സുഹൃത്തുക്കളെ പോലീസ് പൊക്കി

കാസര്‍കോട്: (www.kasargodvartha.com 16/09/2016) വധുവിന്റെ വീട്ടിലേക്ക് പോവുകയായിരുന്ന വരനെ രാത്രിയില്‍ മൂന്നു കാറുകളിലായി പിടിച്ചു കൊണ്ടുപോവുകയും അസമയത്ത് നഗരത്തില്‍ കറങ്ങുകയും ചെയ്യുന്നതിനിടെ 13 സുഹൃത്തുക്കളെ പോലീസ് പൊക്കി.

ഉപ്പള സ്വദേശിയായ വരനെയും സുഹൃത്തുക്കളെയുമാണ് കാസര്‍കോട് സിഐ അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് കാസര്‍കോട് പഴയ ബസ്റ്റാന്‍ഡില്‍ നിന്ന് പിടി കൂടിയത്.

ഉപ്പള സ്വദേശിയായ വരന്‍ ഇര്‍ഷാദിനെ സുഹൃത്തുക്കളായ മൊയ്തീന്‍(24), ബദറുദ്ദീന്‍(32), നാസര്‍(28), മുഹമ്മദ്കുഞ്ഞി കല്ലറയില്‍(22), ഫയാസ്(25), മുഹമ്മദ് അഷറഫ്(42), നൗഷാദ്(23), മുഹമ്മദ് മുഷാറത്ത്(29), ഹമീദ് (24), അബ്ദുല്‍ സമീര്‍(27), സല്‍സൂര്‍ അലി(22), അബ്ദുല്‍ ലത്തീഫ്(32), അബ്ദുല്‍ ജംഷാദ്(23) എന്നിവര്‍ ചേര്‍ന്നാണ് പുലര്‍ച്ചെ വരെ വധുവിന്റെ വീട്ടില്‍ കൊണ്ടുപോകാതെ പല സ്ഥലത്തും കറക്കിയത്.  www.kasargodvartha.com

അസമയത്ത് പുത്തന്‍ ഡെസ്റ്റര്‍ കാറിലും സ്വിഫ്റ്റ് കാറിലും ആള്‍ട്ടോ കാറിലും നഗരത്തില്‍ കറങ്ങുന്നത് കണ്ടാണ് യുവാക്കളെ പോലീസ് പൊക്കിയത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ തങ്ങള്‍ വധുവിന്റെ വീട്ടിലേക്ക് വരനെ കൊണ്ടു പോകുന്ന ആള്‍ക്കാരാണെന്ന് അറിയിച്ചെങ്കിലും ആദ്യം പോലീസ് വിശ്വസിച്ചില്ല. www.kasargodvartha.com

വരന്റെ വീട്ടില്‍ നിന്നും ഭക്ഷണം നല്‍കാത്തതിനാലാണ് വരനെ കാസര്‍കോട്ടെ ഹോട്ടലിലേക്ക് കൊണ്ട് വന്നതെന്നുമായിരുന്നു ഇവരുടെ വിശദീകരണം. ഇതോടെ പോലീസ് വരനെതിരെ തിരിഞ്ഞതോടെ വരന്‍ സത്യാവസ്ഥ ബോധ്യപ്പെടുത്തുകയായിരുന്നു. തന്റെ വീട്ടിലും വധുവിന്റ വീട്ടിലും സുഹൃത്തുക്കള്‍ക്ക് ഭക്ഷണം ഒരുക്കിയിരുന്നു. എന്നാല്‍ അത് വേണ്ടെന്ന് പറഞ്ഞ് തന്നെ പിടിച്ചു വാഹനത്തില്‍ കയറ്റി കൊണ്ടുവന്നതാണെന്നും വരന്‍ വെളിപ്പെടുത്തി. www.kasargodvartha.com

വരന്‍ പറഞ്ഞത് സത്യമാണെന്ന് ബോധ്യമായ പോലീസ സുഹൃത്തുക്കളെ കൊണ്ട് വരനോട് മാപ്പ് പറയിപ്പിക്കുകയും ഇതിന് ശേഷം വരന് ഡെസ്റ്റര്‍ കാര്‍ നല്‍കി വധുവിന്റെ വീട്ടിലേക്ക് അയക്കുകയും ചെയ്തു. പിന്നീട് യുവാക്കളെ സ്റ്റേഷനില്‍ കൊണ്ടു വന്ന ശേഷം പുലര്‍ച്ചെ അഞ്ചുമണി വരെ ഇവര്‍ക്ക് പോലീസ് ക്ലാസെടുത്തു കൊടുത്തു.

ഇവര്‍ക്കെതിരെ പെറ്റികേസ് രജിസ്റ്റര്‍ ചെയ്ത് താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി. ആരെയും ഇത്തരത്തില്‍ ഈ രീതിയില്‍ ബൂദ്ധിമുട്ടിക്കില്ലെന്ന് യുവാക്കളില്‍ നിന്നും പോലീസ് എഴുതി വാങ്ങിക്കുകയും ചെയ്തു. www.kasargodvartha.com

വധുവരന്‍മാരെയും കൊണ്ട് ഇനിയും ഇത്തരത്തില്‍ കറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഇതിന് മുമ്പും ഇത്തരം സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വധൂവരന്‍മാരെയും കൂട്ടി വീട്ടില്‍ കൊണ്ടു പോകാതെ കറങ്ങുകയായിരുന്ന സംഘത്തെ അസമയത്ത് പിടികൂടിയ പോലീസ് പെണ്‍കുട്ടിയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചതിന് കേസെടുക്കുന്നഘട്ടം വരെ എത്തിയിരുന്നുവെങ്കിലും ബന്ധുക്കള്‍ എത്തി മാപ്പു പറഞ്ഞതിനാല്‍ പോലീസ് വിട്ടയച്ച സംഭവവും ഉണ്ടായിരുന്നു.

വരനെ വധുവിന്റെ വീട്ടിലേക്ക് കൊണ്ടു പോകുമ്പോള്‍ സുഹൃത്തുക്കളുടെ കൂടെമാത്രം അയക്കാതെ മുതിര്‍ന്നവരും ഇവര്‍ക്കൊപ്പം പോയാല്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാമെന്നാണ് പോലീസ് പറയുന്നത്.  www.kasargodvartha.com

അസമയത്ത് വരനെ കറങ്ങാന്‍ കൂട്ടിക്കൊണ്ടുപോയ 13 സുഹൃത്തുക്കളെ പോലീസ് പൊക്കി


Keywords: Kasaragod, Uppala, Police, Hotel, Case, Couples, House, Family, Station, Food.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia