അഴിമതിക്കെതിരെ എ.ബി.വി.പിയുടെ വിദ്യാര്‍ത്ഥി സമ്മേളനം
Jul 24, 2015, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 24/07/2015) അഴിമതിക്കെതിരെ എ.ബി.വി.പിയുടെ വിദ്യാര്‍ത്ഥി സമ്മേളനം നടത്തി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടി എ.ബി.വി.പി സംസ്ഥാന സെക്രട്ടറി എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍ നടന്ന് കൊണ്ടിരിക്കുന്ന അഴിമതി നിറഞ്ഞ ഭരണത്തെ ശക്തമായി എതിര്‍ക്കുക തന്നെ ചെയ്യുമെന്ന് എ. പ്രസാദ് പറഞ്ഞു.
സ്വകാര്യ പ്രസ്സുകളെ സഹായിക്കുന്നതിനായി പാഠ പുസ്തക അച്ചടി വൈകിപ്പിച്ചു കൊണ്ട് സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് അദ്ദേഹം അരോപിച്ചു. ഓണപ്പരീക്ഷ ഓണം കഴിഞ്ഞ് നടത്തുവാനുള്ള സര്‍ക്കാറിന്റെ തീരുമാനം വിദ്യര്‍ത്ഥികളോടു കാണിക്കുന്ന അനീതിയാണ്. വിദ്യാഭ്യാസമേഖല നീതിയുക്തമാകുന്നതുവരെ പോരാട്ടം തുടരുമെന്ന് പ്രസാദ് പറഞ്ഞു.
വിദ്യാര്‍ത്ഥി പ്രകടനം മല്ലികാര്‍ജുന ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പൊതു സമ്മേളന നഗരിയിലെത്തി. യോഗത്തില്‍ ജില്ലാ കണ്‍വീനര്‍ വൈശാഖ് കെളോത്ത് അധ്യക്ഷത വഹിച്ചു. വിഭാഗ് കണ്‍വീനര്‍ കെ. രഞ്ജിത്ത്, പ്രശാന്ത് ബള്ളുള്ളായ എന്നിവര്‍ സംസാരിച്ചു. ജോയിന്റ് കണ്‍വീനര്‍ പ്രണവ് സ്വാഗതവും, ജില്ലാസമിതിയംഗം അജയ്കൃഷ്ണന്‍ നന്ദിയും പറഞ്ഞു.
കാസര്‍കോട് ടൗണ്‍ കോ. ഓപറേറ്റീവ് ബാങ്ക് ഹാളില്‍ നടന്ന എ.ബി.വി.പി പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ബദിയടുക്ക താലൂക്ക് വിദ്യാര്‍ത്ഥി പ്രമുഖ് പ്രശാന്ത് ബെള്ളുള്ളായ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. രഞ്ജിത്ത്, വിഭാഗ് കണ്‍വീനര്‍ എം. രഞ്ജിത്ത്, ജില്ലാ സമിതിയംഗം അജയ്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജോയിന്റ് കണ്‍വീനര്‍ ദിപിന്‍ കുമാര്‍ സ്വാഗതവും, സംസ്ഥാന സമിതിയംഗം സുജിത് രാജ് ഷെട്ടി നന്ദിയും പറഞ്ഞു.
Keywords : Kasaragod, Kerala, Conference, Inauguration, Students, ABVP, Inauguration.
Advertisement: