അഴിമതിക്കും അനീതിക്കുമെതിരെ ജി എച്ച് എം കൂട്ടായ്മ സംഘടിപ്പിച്ചു
Aug 10, 2016, 14:30 IST
കാസര്‍കോട്: (www.kasargodvartha.com 10.08.2016) അഴിമതിരഹിത കാസര്‍കോടിന് വേണ്ടിയുള്ള നിരന്തര പോരാട്ടത്തിനായിരിക്കും ഇനി കാസര്‍കോട് വേദിയാവുകയെന്ന് ഗ്രേറ്റ് ഹിസ്റ്ററി മേക്കേഴ്‌സ് (GHM) ന്റെ പ്രഥമ കണ്‍വെന്‍ഷന്‍ പ്രഖ്യാപിച്ചു. ഇതോടനുബന്ധിച്ച് ശില്‍പശാലയും നടന്നു. കാസര്‍കോടിന്റെ സര്‍വോന്മുഖ വികസന കുതിപ്പിന് ജി എച്ച് എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ മുതല്‍കൂട്ടാകുമെന്ന് ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കിയവര്‍ അഭിപ്രായപ്പെട്ടു.
ജി എച്ച് എം അഡ്മിന്‍ ബുര്‍ഹാന്‍ തളങ്കര അധ്യക്ഷനായി. ജോയ് കൈതാരം വിവരാവകാശ നിയമങ്ങളെ കുറിച്ചും രഞ്ജിത്ത് ബാബു കണ്ണൂര്‍, ഗ്രാമസഭയെ കുറിച്ചും ക്ലാസെടുത്തു. കാസര്‍കോടിനെ ഒഴിവാക്കിയുള്ള അതിവേഗ റെയില്‍ പാതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിഭാ രാജന്‍ സംസാരിച്ചു. യു എ ഇ, ഖത്തര്‍, സൗദി അറേബ്യ എന്നിവടങ്ങളില്‍ 19ന് ജി എച്ച് എം കൂട്ടായ്മ സംഘടിപ്പിക്കാനും തീരുമാനമായി.
23 പരാതികള്‍ ജി എച്ച് എം കംപ്ലയിന്റ് ഡെസ്‌കിന് ലഭിച്ചു. അതില്‍ ഏഴെണ്ണം പെട്ടെന്ന് തീര്‍പാക്കാന്‍ പറ്റുമെന്നും ബാക്കിയുള്ളവ വിശദ ചര്‍ച്ചയ്ക്ക് വെക്കണമെന്നും അഡ്മിന്‍ ഡെസ്‌ക്ക് വിലയിരുത്തി. ടി എ ഷാഫി, ഇബ്രാഹിം കൊടിയമ്മ, റിസ് വാന്‍ ചെമ്മനാട് തുടങ്ങിയവര്‍ സംസാരിച്ചു. അമീന്‍ ചേരങ്കൈ നന്ദി പറഞ്ഞു.
Keywords : Meet, Inauguration, Kasaragod, Anti Corruption, GHM.