അറിയിപ്പുകള്‍
Apr 27, 2012, 12:15 IST

വിദ്യാര്‍ത്ഥികള്‍ എത്തണം
കാസര്‍കോട്: ചെമ്മനാട് ഗവ. ഹൈസ്കൂളില്‍ ഇത്തവണ എസ്.എസ്.എല്‍.സി. പരീക്ഷ പാസ്സായ എല്ലാ വിദ്യാര്‍ത്ഥികളും മെയ് രണ്ടിന് പത്തു മണിക്ക് സ്കൂളില്‍ എത്തണമെന്ന് ഹെഡ്മാസ്റര്‍ അറിയിച്ചു.
മണ്ണെണ്ണ ലഭിക്കും
കാസര്‍കോട്: ഏപ്രില്‍ മാസത്തേക്ക് അനുവദിക്കപ്പെട്ട മണ്ണെണ്ണ അതാത് പൊതുവിതരണ കേന്ദ്രങ്ങളില്‍ നിന്നും മെയ് അഞ്ച് വരെ ലഭിക്കുമെന്ന് ജില്ലാ സപ്ളൈ ഓഫീസര്‍ അറിയിച്ചു.
നവോദയ ഹാള്‍ടിക്കറ്റ്
കാസര്‍കോട്: പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഒമ്പതാം ക്ളാസിലേക്ക് മെയ് 6 ന് നടക്കുന്ന ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് നവോദയ വിദ്യാലയത്തില്‍ നിന്നു അഡ്മിറ്റ് കാര്‍ഡുകള്‍ ലഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ്
കാസര്‍കോട്: സംസ്ഥാന മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍ മെയ് 3, 4 തീയതികളില്‍ രാവിലെ 10.30 മുതര്‍ കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. സിറ്റിംഗില്‍ ജില്ലയിലെ അപേക്ഷകള്‍ പരിഗണിക്കുന്നതാണ്. അന്നേ ദിവസംം ഹജരാകേണ്ടവര്‍ക്ക് കമ്മീഷനില്‍ നിന്നും നോട്ടീസയച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ചവര്‍ രേഖകള്‍ സഹിതം ഹജരാകണം വിശദ വിവരങ്ങള്‍ കാഞ്ഞങ്ങാട്ടുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്റുടെ ഓഫീസില്‍ ലഭിക്കും. ഫോണ്‍ 04672202537.
Keywords: Notice, Kasaragod