city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അറിയിപ്പുകള്‍


അറിയിപ്പുകള്‍
വൈദ്യുതി മുടങ്ങും
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് 110 കെ.വി. സബ്സ്റേഷനില്‍ അടിയന്തിര അറ്റകുറ്റപണി നടക്കുന്നതിനാല്‍ മെയ് 6 ന് രാവിലെ എട്ട് മണി മുതല്‍ ഒരു മണിവരെ കാഞ്ഞങ്ങാട്, നീലേശ്വരം, ബേളൂര്‍ എന്നീ സബ്സ്റേഷന്‍ പരിധിയില്‍ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് സ്റേഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

യോഗം ചേരും
കാസര്‍കോട്: മഴക്കാല പൂര്‍വ്വ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച ചര്‍ച്ച ചെയ്യാന്‍ കൃഷി മന്ത്രി കെ.പി.മോഹനന്റെ അധ്യക്ഷതയില്‍ മെയ് 7 ന് രാവിലെ 11.30 ന് കളക്ട്രേറ്റ് കേണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുന്നതാണ്.

തേങ്ങ വില്‍പ്പന നടത്തും
പിലിക്കോട്: പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വിളവെടുത്ത 40000 തേങ്ങ ലേലം ചെയ്ത്  വില്‍പ്പന നടത്തുന്നതാണ്. ദര്‍ഘാസുകള്‍ മെയ് 10 ന് 3 മണിക്കു മുമ്പായി സമര്‍പ്പിക്കണം. കുടുതല്‍ വിവരങ്ങള്‍ കേന്ദ്രം ഓഫീസില്‍ നിന്നും ലഭിക്കും.


റെഡ്ക്രോസ് ജനറല്‍ബോഡി യോഗം
കാസര്‍കോട്: ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി കാസര്‍കോട് ജില്ലാഘടകം ജനറല്‍ ബോഡി യോഗം മെയ് 8 ന് 12 മണിക്ക് കാഞ്ഞങ്ങാട് കുന്നുമ്മല്‍ ഐ.എം.എ. ഹാളില്‍ ചേരും.

ട്രേഡ് ടെസ്റ് 9 ന്
കാസര്‍കോട്: അഖിലേന്ത്യാ അപ്രന്റിസ്ഷിപ്പ് ട്രേഡ് ടെസ്റ് മെയ് 9 മുതല്‍ ആരംഭിക്കും. പരീക്ഷാ സമയക്രമം കാസര്‍കോട് ഗവ. ഐ.ടി.ഐ. യില്‍ നിന്ന് ലഭിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 25644.


ടെണ്ടര്‍ ക്ഷണിച്ചു
കാസര്‍കോട്: ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ഓഫീസില്‍ രണ്ട് ടണ്‍ സ്പ്ളിറ്റ് എയര്‍കണ്ടീഷനര്‍ സ്ഥാപിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ മെയ് 21 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും.



Keywords: Notice, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia