അറിയിപ്പുകള്‍
May 8, 2012, 12:02 IST

ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് നല്‍കുന്നു
കാസര്‍കോട്: സമഗ്രാരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകുന്നതിനായി 2011 ഡിസംബര്‍ മാസത്തില്‍ രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങള്‍ നിര്‍ദ്ദിഷ്ട പഞ്ചായത്ത്തല കേന്ദ്രങ്ങളില്‍ എത്തി ഫോട്ടോ എടുത്ത് സ്മാര്‍ട്ട് കാര്‍ഡ് കൈപ്പറ്റണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്ന സ്ലിപ്പും, രജിസ്‌ട്രേഷന്‍ സമയത്ത് അക്ഷയ കേന്ദ്രത്തില്‍ നിന്ന് വിതരണം ചെയ്ത സ്ലിപ്പും സഹിതം രജിസ്റ്റര്‍ ചെയ്ത എല്ലാ കുടുംബാംഗങ്ങളും ബന്ധപ്പെട്ട പഞ്ചായത്തുതല കേന്ദ്രങ്ങളില്‍ നിര്‍ദ്ദിഷ്ട ദിവസങ്ങളില്‍ ഹാജരാകണം. 30 രൂപയാണ് ഫീസായി ഒടുക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അക്ഷയ ജില്ലാ ഓഫീസിനെയോ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളെയോ സമീപിക്കാവുന്നതാണ്. ഫോണ്‍: 04994 231810, 04994 227170.
മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം
അടുത്ത 48 മണിക്കൂറില്‍ കേരള തീരങ്ങളില്‍ വടക്കു പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ. വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ടെമ്പോവാന്‍ ലേലം ചെയ്യും
റവന്യു റിക്കവറി ഓഫീസില്‍ പെന്‍ഷന്‍ ഫണ്ട് കുടിശ്ശികയിനത്തില്‍ ജപ്തി ചെയ്ത 1999 മോഡല്‍ ഗഘ 14 ആ 7505 നമ്പര്‍ ടെമ്പോവാന്‍ മെയ് 20-ന് രാവിലെ 11 മണിക്ക് റവന്യു റിക്കവറി തഹസില്‍ദാരുടെ ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. വിശദ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04994-225789
ജില്ലാ പഞ്ചായത്ത് യോഗം മാറ്റിവെച്ചു
മെയ് 9-ന് നടത്താനിരുന്ന ജില്ലാ പഞ്ചായത്ത് ഭരണ സമിതിയോഗം മെയ് 14ന് ഉച്ചയ്ക്ക് 2 മണിയിലേക്ക് മാറ്റിവെച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
ഹൗസിംഗ് പ്ലോട്ടുകള്‍ വില്‍പ്പന നടത്തുന്നു
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ മധൂര്‍ പഞ്ചായത്തില്‍പ്പെട്ട മധൂര്‍ പബ്ലിക്ക് ഹൗസിംഗ് സ്‌കീമിലെ സെന്‍ട്രല്‍ സ്‌കൂളിന് എതിര്‍വശത്തുള്ള പ്ലോട്ടുകള്‍ വില്‍പ്പന നടത്തുന്നതിന്റെ മുന്നോടിയായി മെയ് 18-ന് രാവിലെ 11 മണിക്ക് പദ്ധതി പ്രദേശത്ത് ഡിമാന്റ് സര്‍വ്വെ നടത്തുന്നതാണ്. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ പദ്ധതി പ്രദേശത്ത് എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kerala.kshb.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. കാസര്‍കോട് ഡിവിഷന്‍ ഓഫീസുമായും ബന്ധപ്പെടാം. ഫോണ്‍: 04994-284788.
പ്രീമെട്രിക്ക് ഹോസ്റല്‍ പ്രവേശനം
പട്ടികജാതി വികസനവകുപ്പിന്റെ ബങ്കളം ആണ്‍കുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റലിലും ചെമ്മട്ടംവയല്‍ പെണ്‍കുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റലിലും 2012-13 വര്‍ഷത്തിലെ നിലവിലുള്ള ഒഴിവുകളിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം ജാതി, ജനനതീയതി, 2011-12 വര്‍ഷത്തെ പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് എന്നിവ ഹാജരാക്കേണ്ടതാണ്. അഞ്ചാംതരം മുതല്‍ പത്താംതരം വരെയുള്ള ക്ളാസ്സുകലിലേക്കാണ് പ്രവേശനം നല്‍കുന്നത്. പട്ടികജാതിവിഭാഗക്കാരായ അപേക്ഷകരുടെ അഭാവത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അപേക്ഷകരെയും പരിഗണിക്കുന്നതാണ്. ഹോസ്റലിന്റെ മൊത്തം സീറ്റുകളുടെ 10% മറ്റര്‍ഹ, പിന്നോക്ക, മുന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കക്ക് നല്‍കും. ഈ വിഭാഗത്തില്‍പെടുന്ന അപേക്ഷകര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. അപേക്ഷഫോറവും വിശദ വിവരങ്ങളും കാഞ്ഞങ്ങാട് ബ്ളോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷ മെയ് 15 നകം നല്‍കണം.
Keywords: Notices Kasaragod