അറിയിപ്പുകള്‍
May 9, 2012, 12:00 IST

ജില്ലാ പഞ്ചായത്ത് യോഗം
ജില്ലാ പഞ്ചായത്ത് യോഗം മെയ് 14-ന് പകല്‍ രണ്ട് മണിക്ക് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നതാണ്.
അനധികൃത ഭാഗ്യക്കുറികള്‍: വിവരം അറിയിക്കണം
അനധികൃത ഭാഗ്യക്കുറികള്‍, തുണ്ടു കടലാസ് ഭാഗ്യക്കുറികള്‍ തുടങ്ങിയവ ജില്ലയില്‍ എവിടെയെങ്കിലും നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അതാത് പോലീസ് സ്റേഷനിലോ, ജില്ലാ ഭാഗ്യക്കുറി ആഫിസറെ 04994 256150 എന്ന ഫോണ്‍ നമ്പറിലോ വിളിച്ചറിയിക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ആഫിസര്‍ എച്ച്.അബ്ദുള്‍കരീം അറിയിച്ചു.
ഓംബുഡ്സ്മാന്‍ സിറ്റിംഗ്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്സ്മാന്‍ ജസ്റിസ് എം.എന്‍.കൃഷ്ണന്‍ മെയ് 15, 16, 17, 18 തീയ്യതികളില്‍ കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ക്യാമ്പ് സിറ്റിംഗ് നടത്തുന്നു. കാസര്‍ഗോഡ് ജില്ലയിലെ കേസുകള്‍ 18-ന് പരിഗണിക്കും.
Keywords: Notices Kasaragod