അറിയിപ്പുകള്‍
May 21, 2012, 14:00 IST
യോഗം ചേരും
കാസര്‍കോട്: ജില്ലാ ശിശുക്ഷേമസമിതിയുടെ എക്സിക്യുട്ടീവ് യോഗം മെയ് 28ന് വൈകുന്നേരം 3.30ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേരുന്നതാണ്.
സിറ്റിംഗ് നടത്തും
കാസര്‍കോട്: ജില്ലാ പോലീസ് കംപ്ളെയ്ന്റ് അതോറിറ്റി ചെയര്‍മാന്‍ 25ന് രാവിലെ 11 മണിക്ക് കളക്ടറേറ്റില്‍ സിറ്റിംഗ് നടത്തുന്നതാണ്.
കാര്‍ഷിക പരിശീലകരെ തിരഞ്ഞെടുക്കുന്നു
കാസര്‍കോട്: കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന മഹിളാ കിസാന്‍ ശാക്തീകരണ്‍ പദ്ധതിയിലേക്ക് പരിശീലകരെ തിരഞ്ഞെടുക്കുന്നു. ജില്ലയിലെ കുടുംബശ്രീ അയല്‍കൂട്ടങ്ങളിലെ കാര്‍ഷിക ജെ.എല്‍.ജി കള്‍ക്ക് സാങ്കേതിക പരിശീലനം നല്‍കുകയാണ് ചുമതല. താല്പര്യമുള്ള റിട്ടയേര്‍ഡ് കൃഷി ഓഫീസര്‍മാര്‍, കൃഷി അസിസ്റന്റുമാര്‍ക്ക് മുന്‍ഗണന നല്‍കും. കൂടുതല്‍ വിവരങ്ങള്‍ 9895348119 എന്ന നമ്പറില്‍ ലഭിക്കും.
ക്വട്ടേഷന്‍ ക്ഷണിച്ചു
കാസര്‍കോട്: കളക്ടറേറ്റിലെ കമ്പ്യൂട്ടറുകള്‍ക്ക് കാട്രിഡ്ജ്, ടോണര്‍, റിബ്ബണ്‍ എന്നിവ ലഭ്യമാക്കാന്‍ താല്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 30നകം സമര്‍പ്പിക്കണം, കൂടുതല്‍ വിവരങ്ങള്‍ കളക്ടറേറ്റില്‍ നിന്ന് ലഭിക്കും.
ലേലം ചെയ്യും
കാസര്‍കോട്: കാസര്‍കോട് കോളേജ് വളപ്പിലും, ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റല്‍ വളപ്പിലും ഉള്ള ഫലവൃക്ഷങ്ങളില്‍ നിന്നും 2013 മാര്‍ച്ച് 31 വരെയുള്ള ആദായം എടുക്കുന്നതിനുള്ള അവകാശം മെയ് 22ന് 11 മണിക്ക് ലേലം ചെയ്തുകൊടുക്കുന്നതാണ്.
Keywords: Notice, Kasaragod