അറിയിപ്പുകള്‍
May 22, 2012, 15:10 IST

അഗ്രി ഇക്കോ ടൂറിസം സെമിനാര്‍
പടന്നക്കാട് കാര്‍ഷിക കോളേജില്‍ നടക്കുന്ന മലബാര്‍ മാംഗോ ഫെസ്റിന്റെ ഭാഗമായി മെയ് 23ന് നടത്താനിരുന്ന അഗ്രി ഇക്കോ ടൂറിസം സെമിനാര്‍ ജൂണ്‍ മാസത്തേക്ക് മാറ്റിയതായി സംഘാടകര്‍ അറിയിച്ചു.
സ്മൃതിവനം: വിശേഷാല്‍ ഗ്രാമസഭ 24ന്
ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കളങ്ങാട്ട്മല പാരിസ്ഥിതിക പുന:സൃഷ്ടിയുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന സ്മൃതിവനം പരിപാടി ജൂണ്‍ 5ന് ഉദ്ഘാടനം ചെയ്യും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആണ് സ്മൃതിവനം സംഘടിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനും സ്വാഗതസംഘം രൂപീകരിക്കുന്നതിനുമായി മെയ് 24ന് ഉച്ചക്ക് 3ന് വിശേഷാല്‍ഗ്രാമസഭ ചേരും.
ജനപ്രതിനിധികള്‍, കളങ്ങാട്ട് മലയുടെ സമീപവാസികള്‍, പരിസ്ഥിതിപ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, വാട്ടര്‍ഷെഡ് കമ്മിറ്റി എന്നിവരാണ് ഗ്രാമസഭയില്‍ പങ്കെടുക്കുന്നത്. ചെറുവത്തൂര്‍ ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍സെക്കന്ററി സ്കൂള്‍ ഹാളില്‍ ആണ് ഗ്രാമസഭ യോഗം ചേരുക. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
വായനാ വാരാചരണം സംഘാടക സമിതി യോഗം
പി.എന്‍. പണിക്കരുടെ സ്മരണാര്‍ത്ഥം ജൂണ്‍ 19 മുതല്‍ ജില്ലയില്‍ നടത്തുന്ന വായനാ വാരാചരണ പരിപാടികള്‍ ആലോചിക്കുന്നതിന് ജില്ലാതല സംഘാടക സമിതി യോഗം മെയ് 24ന് 12.30ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേരും.
അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം
അംഗീകൃത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം മെയ് 28ന് രാവിലെ 11 മണിക്ക് കാസര്‍കോട് ഗവ. യു.പി.സ്കൂളില്‍ ചേരുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അറിയിച്ചു. യോഗത്തില്‍ സംഘടനകളുടെ ഒരു പ്രതിനിധിവീതം പങ്കെടുക്കേണ്ടതാണ്.
യോഗം ചേരും
സര്‍വ്വശിക്ഷാ അഭിയാന്‍ പരിപാടിയുടെ ജില്ലാതല പ്ളാനിംഗ് ആന്റ് മോണിറ്ററിംഗ് കമിറ്റി യോഗം മെയ് 25-ന് രണ്ട് മണിക്ക് ജില്ലാപഞ്ചായത്ത് ഹാളില്‍ ചേരുന്നതാണ്.
വയമ്പ് മണ്ഡലം തെരഞ്ഞെടുപ്പ് ജൂണ്‍ 20ന്
കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് വയമ്പ് നിയോജക മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 20-ന് നടക്കും. മെയ് 24-ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കും. മെയ് 31 വരെ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ജൂണ്‍ ഒന്നിന് നടക്കും. ജൂണ്‍ 4 വരെ പത്രിക പിന്‍വലിക്കാം. വോട്ടെണ്ണല്‍ ജൂണ്‍ 21ന് ആണ്. തെരഞ്ഞെടുപ്പ് ചെലവ് കണക്ക് ജൂലൈ 20നകം സമര്‍പ്പിക്കണം.
Keywords: Notice, Kasaragod