അറിയിപ്പുകള്‍
May 23, 2012, 12:02 IST
മായിപ്പാടി പാലത്തില്‍ 25 മുതല്‍ യാത്രാനിരോധനം
വിദ്യാനഗര്‍ - മായിപ്പാടി - സീതാംഗോളി റോഡിലെ മായിപ്പാടി പാലം അപകടാവസ്ഥയില്‍ ആയതിനാല്‍ ഈ പാലം വഴിയുള്ള ഗതാഗതം മെയ് 25 മുതല്‍ പൂര്‍ണ്ണമായി നിരോധിച്ചു. കാസര്‍കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ നാഷണല്‍ ഹൈവേ കുമ്പള വഴി കുമ്പള-ബദിയഡുക്ക റോഡില്‍ സീതാംഗോളി വഴി മായിപ്പാടിയില്‍ എത്തിച്ചേരേണ്ടതാണ്. കുമ്പളയില്‍ നിന്ന് ശാന്തിപ്പള്ളം കാമനബയല്‍ - പേരാല്‍ - കണ്ണൂര്‍ - കിന്‍ഫ്ര വഴിയും മായിപ്പാടിയില്‍ എത്താവുന്നതാണ്. ഉളിയത്തടുക്കയില്‍ നിന്ന് വരുന്ന ചെറുവാഹനങ്ങള്‍ക്ക് മധൂര്‍ - പട്ല പാലം, പട്ല ജംഗ്ഷന്‍ - മായിപ്പാടി ഡയറ്റ് സ്കൂള്‍ വഴി സീതാംഗോളിയില്‍ എത്തിച്ചേരാവുന്നതാണ്.
സ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം
പുതിയ അദ്ധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനായി ജില്ലാ സ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയുടെ യോഗം മെയ് 29 രാവിലെ 11ന് ജല്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
പ്ളസ് വണ്‍: കൌണ്‍സലിംഗ് 25, 26 തീയ്യതികളില്‍
പ്ളസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കുന്ന വിഭിന്ന ശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള കൌണ്‍സലിംഗും, റഫറന്‍സ് നമ്പര്‍ വിതരണവും 25, 26 തീയ്യതികളില്‍ നടക്കും. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ കുട്ടികള്‍ക്ക് മെയ് 25നും, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ കുട്ടികള്‍ക്ക് 26നും നമ്പര്‍ വിതരണം ചെയ്യും. രക്ഷിതാക്കളോടൊപ്പം മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, അപേക്ഷാ ഫോറം, നമ്പര്‍ എന്നിവ സഹിതം അന്നേദിവസങ്ങളില്‍ ഹോസ്ദുര്‍ഗ്ഗ് ജി.എച്ച്.എസ്.എസില്‍ ഹാജരാകേണ്ടതാണെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
ടെമ്പോവാന്‍ ലേലം ചെയ്യും
റവന്യു റിക്കവറി ഓഫീസില്‍ പെന്‍ഷന്‍ ഫണ്ട് കുടിശ്ശികയിനത്തില്‍ ജപ്തി ചെയ്ത 1999 മോഡല്‍ ഗഘ 14 ആ 7505 നമ്പര്‍ ടെമ്പോവാന്‍ ജൂണ്‍ 8-ന് രാവിലെ 11 മണിക്ക് റവന്യു റിക്കവറി തഹസില്‍ദാരുടെ ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. വിശദ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04994-225789.
Keywords: Notice, Kasaragod