അറിയിപ്പുകള്‍
May 29, 2012, 14:59 IST
പത്താം തരം തുല്യതാ രജിസ്‌ട്രേഷന്‍ ജൂണ്‍ ഒന്നിന് തുടങ്ങും
സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പത്താംതരം തുല്യതാ രജിസ്‌ട്രേഷന്‍ ജൂണ്‍ ഒന്നിന് ആരംഭിക്കുന്നു. ജില്ലയില്‍ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധികളിലുമായി 41 സമ്പര്‍ക്ക പഠന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ജില്ലാ സാക്ഷരതാമിഷന്‍ തീരുമാനിച്ചു. 17 വയസ് പൂര്‍ത്തിയായിട്ടുള്ള ആര്‍ക്കും ഉയര്‍ന്ന പ്രായ പരിധി ഇല്ലാതെ ഈ കോഴ്‌സിലേക്ക് രജിസ്‌ട്രേഷന്‍ നടത്താം. അപേക്ഷകര്‍ ഏഴാംതരം ജയിച്ചവര്‍, എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠനം നിര്‍ത്തിയവര്‍, ഏഴാംതരം തുല്യത ജയിച്ചവര്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെടുന്നവര്‍ ആയിരിക്കണം. എസ്.എസ്.എല്‍.സി.ഗ്രേഡിംഗ് സിസ്റ്റത്തില്‍ തോറ്റവര്‍ക്ക് ഈ കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കില്ല. മലയാളം, കന്നട മാധ്യമങ്ങളില്‍ പ്രത്യോക ക്ലാസുകള്‍ ഉണ്ടായിരിക്കും. നിശ്ചിത രജിസ്‌ട്രേഷന്‍ ഉറപ്പാക്കിയാല്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലും സമ്പര്‍ക്ക പഠന കേന്ദ്രങ്ങള്‍ അനുവദിക്കും. രജിസ്‌ട്രേഷന്‍ ഫീസ്, കോഴ്‌സ് ഫീസ്, പരീക്ഷ ഫീസ് തുടങ്ങിയവ യഥാക്രമം 100, 1500, 300 എന്നിങ്ങനെയാണ്. എസ്.സി, എസ്.ടി വിഭാഗത്തില്‍ പെടുന്നവര്‍ രജിസ്‌ട്രേഷന്‍ ഫീസ് മാത്രം അടച്ചാല്‍ മതിയാകും.
ഉപരി പഠനം, പി.എസ്.സി. പരീക്ഷ, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍, പ്രമോഷന്‍, വിദേശ ജോലി തുടങ്ങിയവയ്ക്ക് അര്‍ഹത നേടാന്‍ സഹായിക്കുന്നതാണ് ഈ കോഴ്‌സ്. സംസ്ഥാന സാക്ഷരതാമിഷനാണ് സമ്പര്‍ക്ക പഠന ക്ലാസ്, പഠനോപകരണങ്ങള്‍ വിതരണം തുടങ്ങിയവയ്ക്ക് നേതൃത്വം നല്‍കുന്നത്. പരീക്ഷ, സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങിയവ പരീക്ഷാ ബോര്‍ഡ് നിര്‍വ്വഹിക്കും. രജിസ്‌ട്രേഷന്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും പ്രവര്‍ത്തിക്കുന്ന സാക്ഷരതാമിഷന്‍ തുടര്‍-വികസന വിദ്യാ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക. വിശദ വിവരങ്ങള്‍ 04994-255507 എന്ന നമ്പറില്‍ അറിയാം.
കാറ്റിന് സാധ്യത
അടുത്ത 48 മണിക്കൂറില്‍ കേരള തീരങ്ങളില്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ. വേഗത്തില്‍ കാറ്റടിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
എസ് എല്‍ ഐ ഫോറം പരിഷ്‌കരിച്ചു
എസ് എല്‍ ഐ ഫോറം പരിഷ്‌കരിച്ചു
സംസ്ഥാന ഇന്‍ഷ്വാറന്‍സ് വകുപ്പില്‍ നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന എസ് എല്‍ ഐ പ്രൊപ്പോസല്‍ ഫോറം, എസ് എല്‍ ഐ ലോണ്‍ ഫോറം, എസ് എല്‍ ഐ ക്ലയിം ഫോറം, എസ് എല്‍ ഐ നാമനിര്‍ദേശം മാറ്റുന്നതിനുള്ള ഫോറം എന്നിവ ജൂണ്‍ ഒന്ന് മുതല്‍ പരിഷ്‌കരിച്ചതായി ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസര്‍ അറിയിച്ചു. പരിഷ്‌കരിച്ച ഫോറങ്ങള്‍ വകുപ്പിന്റെ വെബ്‌സൈറ്റായ ംംം.ശിൗെൃമിരല.സലൃമഹമ.ഴീ്.ശി ല്‍ ലഭ്യമാണ്.
പി എസ് സി പരീക്ഷ
പി എസ് സി പരീക്ഷ
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മാത്രമായി ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (വിവിധ വകുപ്പുകള്‍ - കാറ്റഗറി നമ്പര്‍: 122/2011) തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് സ്വീകാര്യമായ അപേക്ഷകള്‍ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂണ്‍ രണ്ടിന് രണ്ടുമണി മുതല്‍ 3.15 വരെ കാസര്‍കോട് ജില്ലയിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍വെച്ച് ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷ നടത്തുന്നു. പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് കമ്മീഷന്റ ംംം.സലൃമഹമുരെ.ീൃഴ എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കേണ്ടതാണ്. ബാര്‍കോഡ് നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സിയുടെ കാസര്‍കോട് ജില്ലാ ആഫീസുമായി ബന്ധപ്പെടേണ്ടതാണ്. അഡ്മിഷന്‍ ടിക്കറ്റിനോടൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പും ഹാജരാക്കാത്ത ഉദ്യോഗാര്‍ത്ഥികളെ പരീക്ഷ എഴുതുവാന്‍ അനുവദിക്കുന്നതല്ല.
Keywords: Notice, Kasaragod