city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അറിയിപ്പുകള്‍

അറിയിപ്പുകള്‍
ഗവ.കോളേജ് സമാധാന കമ്മിറ്റി രൂപീകരണം

കാസര്‍കോട് ഗവ.കോളേജിലെ അക്കാദമിക്ക് അന്തരീക്ഷം മെച്ചപ്പെടുത്തന്നതിനായി പി.ടി.എയുടെ ആഭിമുഖ്യത്തില്‍ സമാധാനക്കമ്മിറ്റി രൂപീകരിക്കുന്നു. ഇതിനായി അദ്ധ്യാപക രക്ഷാകര്‍തൃ സമിതിയുടെ യോഗം ജൂണ്‍ 8ന് രണ്ട് മണിക്ക് ഗവ.കോളേജ് ഓഡിറ്റോറിയത്തില്‍ ചേരും.

ഐ.ടി.ഐ പ്രവേശനം

കാസര്‍കോട് ഗവ.ഐ.ടി.ഐയില്‍ 2012 ആഗസ്റ്റില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ ഫീസ് 10 രൂപ ഐ.ടി.ഐയില്‍ നേരിട്ട് അടക്കേണ്ടതാണ്. അപേക്ഷകള്‍ ഐ.ടി.ഐയില്‍ ജൂണ്‍ 18നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വ്യാവസായിക പരിശീലന വകുപ്പിന്റെ വെബ്‌സൈറ്റ് www.det.kerala.gov.in ലും ഐ.ടി.ഐ ഓഫീസിലും ലഭിക്കും.

പത്താം ക്ലാസ് തുല്യതാ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സംസ്ഥാന സാക്ഷരതാമിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പത്താംതരം തുല്യതാ കോഴ്‌സിന്റ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഏഴാം ക്ലാസ് പാസ്സായ 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. കോഴ്‌സ് പാസ്സാകുന്നവര്‍ക്ക് ഉപരിപഠനത്തിനര്‍ഹതയുണ്ട്. കോഴ്‌സില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ - 9544090169.

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

അടുത്ത 48 മണിക്കൂറില്‍ കേരള തീരങ്ങളില്‍ 50 കി.മീ. മുതല്‍ 60 കി.മീ വരെ വേഗതയില്‍ കാറ്റടിക്കാനും കടല്‍ പ്രക്ഷുബ്ധമാവാനും സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം

വായനാ വാരാചരണത്തിന് മുന്നോടിയായി ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജൂണ്‍ ഒന്‍പതിന് രാവിലെ പത്തുമണിക്ക് കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വായിച്ചുവളരുക ക്വിസ് മത്സരം നടത്തുന്നു. പ്രാഥമിക റൗണ്ടില്‍ വിജയിക്കുന്നവര്‍ക്ക് ജൂണ്‍ 24ന് തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം.
എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. സാഹിത്യം, ശാസ്ത്രം, ചരിത്രം, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഒരു മണിക്കൂറാണ് ക്വിസ്. 50 ചോദ്യങ്ങള്‍ക്കാണ് ഉത്തരം എഴുതേണ്ടത്. രണ്ടുമണിക്കൂറിനകം വിജയികളെ കണ്ടെത്തും. ജില്ലാ-സംസ്ഥാന വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും പുസ്തകങ്ങളും നല്‍കും.
ജില്ലയിലെ എല്ലാ സ്‌കൂളുകളിലും മത്സരം നടത്തി വിജയികളെ ജില്ലാതല മത്സരങ്ങളില്‍ പങ്കെടുപ്പിക്കണമെന്ന് വായനാ വാരാചരണ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

Keywords: Notice, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia