അറിയിപ്പുകള്‍
Jun 4, 2012, 14:50 IST
വോട്ടര്‍ പട്ടിക പുതുക്കുന്നു
കുമ്പഡാജെ ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡ് ഏത്തടുക്ക നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി വോട്ടര്‍ പട്ടിക പുതുക്കുന്നു. 2012 ജനുവരി ഒന്ന് യോഗ്യതാ തീയ്യതിയായിട്ടാണ് പട്ടിക തയ്യാറാക്കുന്നത്. കരട് വോട്ടര്‍ പട്ടിക ജൂണ്‍ 11ന് പ്രസിദ്ധീകരിക്കും. ജൂണ്‍ 25 വരെ പട്ടികയിന്മേല്‍ അവകാശവാദമോ ആക്ഷേപങ്ങളോ സമര്‍പ്പിക്കണം. ഇതിന്മേല്‍ ജൂലൈ മൂന്നിന് തീര്‍പ്പ് കല്‍പ്പിക്കും. അന്തിമ വോട്ടര്‍ പട്ടിക ജൂലൈ 9ന് പ്രസിദ്ധീകരിക്കും
ട്രോളിംഗ് നിരോധനം: യോഗം 11ന്
ജൂണ്‍ 14ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കുന്ന മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജൂണ്‍ 11ന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുന്നതാണ്.
കുടുംബശ്രീ: ശില്പശാല ജൂണ്‍ 6ന്
കുടുംബശ്രീയുടെ കര്‍മ്മപദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ഗ്രാമ-മുനിസിപ്പല്‍ അദ്ധ്യക്ഷന്മാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്മാര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ശില്പശാല ജൂണ്‍ ആറിന് കാഞ്ഞങ്ങാട് വ്യാപാരി ഭവനില്‍ നടക്കും. ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും. പി.എന്‍.കെ 1283/2012
പോളിംഗ് സ്റ്റേഷന്‍: പട്ടിക പരിശോധിക്കാം
വോട്ടര്‍ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി പോളിംഗ് സ്റ്റേഷനുകള്‍ പുനക്രമീകരിച്ചതിന്റെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പകര്‍പ്പ് കളക്ടറേറ്റ്, താലൂക്ക് ഓഫീസുകളില്‍ പരിശോധനക്ക് ലഭ്യമാണ്. കരട് ലിസ്റ്റിന്മേലുള്ള അക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും ഏഴ് ദിവസത്തിനകം ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ക്കോ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്കോ സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ചൈല്‍ഡ്‌ലൈനില്‍ ഒഴിവ്
ചൈല്‍ഡ്‌ലൈന്‍ കാസര്‍കോട് പ്രൊജക്ടില്‍ നിലവിലുള്ള ടീം മെമ്പറുടെ ഒഴിവിലേക്ക് പ്ലസ്ടുവോ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ ജൂണ്‍ ഏഴിന് ഉച്ചക്ക് രണ്ടിന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ നേരിട്ട് ഹാജരാകണം. വിലാസം: ചൈല്‍ഡ്‌ലൈന്‍, കാസര്‍കോട്, കോട്ടക്കണി റോഡ്, പുതിയ ബസ്റ്റാന്റിന് സമീപം. ഫോണ്‍: 04994-231570, 227797.
ആരോഗ്യ ഇന്‍ഷൂറന്‍സ് ഫോട്ടോ എടുക്കല്‍

സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമായി 2011-12ല്‍ പേര് രജിസ്റ്റര്‍ ചെയ്ത ബി പി എല്‍ കുടുംബാംഗങ്ങളുടെയും വിവിധ ക്ഷേമനിധികള്‍ വഴി പേര് രജിസ്റ്റര്‍ ചെയ്തവരുടെയും ഫോട്ടോയെടുപ്പ് വിവിധ ബ്ലോക്കുകളില്‍ ആരംഭിച്ചു.
കേന്ദ്രങ്ങളും തീയ്യതിയും ഇനിപ്പറയുന്നു. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് : ചായ്യോം അക്ഷയ സെന്റര്‍ - ജൂണ്‍ അഞ്ച്, വെസ്റ്റ് എളേരി പഞ്ചായത്ത്: ഭീമനടി പഞ്ചായത്ത് ഹാള്‍ - ജൂണ്‍ ആറ്, കോടോം ബേളൂര്‍ പഞ്ചായത്ത്: പഞ്ചായത്ത് ഹാള്‍ - ജൂണ്‍ 7, പനത്തടി പഞ്ചായത്ത്: കോളിച്ചാല്‍ അംഗന്‍വാടി പഴയ പഞ്ചായത്ത് കെട്ടിടം - ജൂണ്‍ എട്ട്, ചെറുവത്തൂര്‍ പഞ്ചായത്ത്: അക്ഷയ സെന്റര്‍ ചെറുവത്തൂര്‍ ടൗണ്‍ - ജൂണ്‍ മൂന്ന്, പിലിക്കോട് പഞ്ചായത്ത്: കാലിക്കടവ് അക്ഷയ സെന്റര്‍ - ജൂണ്‍ നാല്, അഞ്ച്, നീലേശ്വരം മുനിസിപ്പാലിറ്റി: തൈക്കടപ്പുറം അക്ഷയ സെന്റര്‍ - ജൂണ്‍ അറ്, അക്ഷയ സെന്റര്‍ കോണ്‍വെന്റ് ജംഗ്ഷന്‍ - ജൂണ്‍ ഏഴ്, പൈവളിഗെ പഞ്ചായത്ത്: പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ - ജൂണ്‍ മൂന്ന്, വോര്‍ക്കാടി പഞ്ചായത്ത്: പച്ചമ്പള അക്ഷയ സെന്റര്‍ - ജൂണ്‍ നാല്, മംഗല്‍പ്പാടി പഞ്ചായത്ത്: ഉപ്പള അക്ഷയ സെന്റര്‍ - ജൂണ്‍ അഞ്ച്, ബ്രില്യന്റ്‌സ് കോളേജ് ബന്തിയോട് - ജൂണ്‍ ആറ്, ഏഴ്, മഞ്ചേശ്വരം പഞ്ചായത്ത്: പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ - ജൂണ്‍ ആറ്, മീഞ്ച പഞ്ചായത്ത്: അക്ഷയ സെന്റര്‍ മിയാപദവ് - ജൂണ്‍ അഞ്ച്. ഫോട്ടോ എടുക്കുന്നതിന് മുഴുവന്‍ കുടുംബാംഗങ്ങളും കേന്ദ്രങ്ങളില്‍ എത്തിച്ചേരണമെന്ന് അസിസ്റ്റന്റ് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട സര്‍ട്ടിഫിക്കറ്റ് പരിശോധന
ജില്ലയിലെ വിവിധ സ്‌കൂളുകളിലെ പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികള്‍ അവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുന്നതിനായി ജൂണ്‍ ആറിന് രാവിലെ 10 മണിക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ എത്തിച്ചേരണം. പരിശോധനയ്ക്ക് ഹാജരാകാത്ത വിദ്യാര്‍ത്ഥികളുടെ അപേക്ഷ പരിഗണിക്കുന്നതല്ലെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.
വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ യോഗം
ജില്ലയിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് പുതിയ പദ്ധതി നടപ്പാക്കുന്നു. പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ യോഗം ജൂണ്‍ അഞ്ചിന് 4.30ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേരുന്നതാണ്.
പുസ്തകാസ്വാദന കത്തെഴുത്ത് മത്സരം
വായനാ വാരചരണത്തോടനുബന്ധിച്ച് ജില്ലാതല സംഘാടകസമിതി സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പുസ്തകാസ്വാദന കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. അവരവര്‍ വായിച്ച ഏതെങ്കിലും പുസ്തകത്തെക്കുറിച്ച് സുഹൃത്തിനു അയക്കുന്ന രീതിയില്‍ രണ്ടുപുറത്തില്‍ കവിയാത്ത കത്താണ് അയക്കേണ്ടത്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ജൂണ്‍ 19നകം സെക്രട്ടറി, കേശവ്ജി സ്മാരക പൊതുജന വായനശാല, അമ്പലത്തറ, പുല്ലൂര്‍.പി.ഒ - 671 531 എന്ന വിലാസത്തില്‍ കത്തുകള്‍ അയക്കേണ്ടതാണ്.
വിദ്യാഭ്യാസ ആനുകൂല്യ വിതരണം
ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ ഒന്നുമുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ, മറാഠി വിദ്യാര്‍ത്ഥികളുടെ ലംപ്‌സംഗ്രാന്റ് 2012 ജൂണ്‍ മുതല്‍ 2012 ഒക്‌ടോബര്‍ വരെയുള്ള അഞ്ച് മാസത്തെ സ്റ്റൈപ്പന്റ് എന്നിവ കാസര്‍കോട് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ ലഭ്യമാണ്. ഫോറം നമ്പര്‍ ഒന്നില്‍ അര്‍ഹരായ കുട്ടികളുടെ ലിസ്റ്റുമായി സ്ഥാപന മേധാവികള്‍ നേരിട്ടോ, അധികാരപ്പെടുത്തുന്ന മറ്റ് ജീവനക്കാര്‍മുഖേനയോ ട്രൈബല്‍ ജവലപ്‌മെന്റ് ഓഫീസില്‍ നിന്നും ജൂണ്‍ 20 നകം തുക കൈപ്പറ്റി വിതരണം ചെയ്യേണ്ടതാണ്.

Keywords: Notice, Kasaragod