city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അറിയിപ്പുകള്‍

അറിയിപ്പുകള്‍
ചിറ്റാരിക്കാല്‍ വില്ലേജില്‍ 6.15 ഏക്കര്‍ മിച്ചഭൂമി പതിച്ചു നല്‍കുന്നു

ചിറ്റാരിക്കാല്‍ വില്ലേജില്‍ റീ.സ.നമ്പര്‍ 1/1എ പാര്‍ട്ടിലുള്ള 6.15 ഏക്കര്‍ സ്ഥലം ഭൂരഹിതരായ കര്‍ഷക തൊഴിലാളികള്‍ക്ക് പതിച്ച് നല്‍കുന്നു. ചിറ്റാരിക്കാല്‍ വില്ലേജിലെ അപേക്ഷകര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷയില്‍ ജില്ലാ കളക്ടറുടെ 07-06-2012 ലെ എച്ച്.2/27486 വിജ്ഞാപന നമ്പര്‍ രേഖപ്പെടുത്തണം. അപേക്ഷ ജൂണ്‍ 12ന് വൈകുന്നേരം അഞ്ച് മണിക്കകം കളക്ടറേറ്റില്‍ സമര്‍പ്പിക്കണം.

മന്ത്രിസഭാ വാര്‍ഷികം : മൊബൈല്‍ എക്‌സിബിഷന്‍
പര്യടനം 10ന്


മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കുന്ന മൊബൈല്‍ എക്‌സിബിഷന്‍ ജൂണ്‍ പത്തിന് ജില്ലയില്‍ പര്യടനം നടത്തും. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ സംസ്ഥാന സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പ്രദര്‍ശനമൊരുക്കുന്നത്. രാവിലെ പത്ത് മണിക്ക് ചെര്‍ക്കളയിലെ ചെങ്കള പഞ്ചായത്ത് പരിസരത്ത് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉച്ചക്ക് രണ്ട് മണിക്ക് കാഞ്ഞങ്ങാട് ബസ്റ്റാന്റ് പരിസരത്തും നാലിന് നീലേശ്വരം മാര്‍ക്കറ്റ് പരിസരത്തും പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം കാണാന്‍ സൗകര്യമൊരുക്കും.

തപ്പാല്‍ അദാലത്ത്

ഉത്തരമേഖലാ പോസ്റ്റല്‍ സര്‍ക്കിള്‍ ജൂണ്‍ 20ന് 11 മണിക്ക് നടക്കാവ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസില്‍ തപ്പാല്‍ അദാലത്ത് നടത്തും. കാസര്‍കോട് ജില്ലയിലെ തപ്പാല്‍ സേവനവുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ സമര്‍പ്പിക്കാം. പരാതികളും നിര്‍ദ്ദേശങ്ങളും ജൂണ്‍ 12ന് മുമ്പ് എ.സുധാകരന്‍, അസിസ്റ്റന്റ് ഡയറക്ടര്‍, പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസ്, നടക്കാവ്, കോഴിക്കോട് - 763011 എന്ന വിലാസത്തില്‍ നല്‍കണം.

ജില്ലാ പഞ്ചായത്ത് യോഗം

ജില്ലാ പഞ്ചായത്ത് യോഗം ജൂണ്‍ 12ന് മൂന്ന് മണിക്ക് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ചേരുന്നതാണ്.

ഓംബുഡ്‌സ്മാന്‍ സിറ്റിംഗ്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് എം.എന്‍.കൃഷ്ണന്‍ ജൂണ്‍ മാസം 12, 13, 14 തീയ്യതികളില്‍ കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. ജൂണ്‍ 13 ന് കാസര്‍കോട് ജില്ലയിലെ കേസുകള്‍ വിചാരണ ചെയ്യും.

കാലവര്‍ഷക്കെടുതി യോഗം 11ന്

കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജൂണ്‍ 11 ന് വൈകുന്നേരം നാല് മണിക്ക് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ഉദ്യോഗസ്ഥന്മാരുടെ യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ബാലസഭാ പ്രവര്‍ത്തകര്‍ക്ക് ബോധവല്ക്കരണം

കുടുംബശ്രീയുടെ ബാലസഭാ പ്രവര്‍ത്തകര്‍ക്ക് വിവിധ ബ്ലോക്ക് കേന്ദ്രങ്ങളില്‍ ജൂണ്‍ 9ന് (ഇന്ന്) ശുചിത്വ-ആരോഗ്യ-വിദ്യാഭ്യാസ ബോധവല്ക്കരണ പരിപാടി സംഘടിപ്പിക്കും. പരപ്പ ഗവ. ഹൈസ്‌കൂള്‍, കാലിക്കടവ് പി. കൃഷ്ണന്‍ നായര്‍ സ്മാരക മന്ദിരം, കാഞ്ഞങ്ങാട് നഗരസഭാ എ.സി.കണ്ണന്‍ നായര്‍ പാര്‍ക്ക്, കാസര്‍കോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ നടക്കുക.

Keywords: Notice, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia