city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അറിയിപ്പുകള്‍

അറിയിപ്പുകള്‍
പത്രസമ്മേളനം

കാസര്‍കോട്ട് നടത്തുന്ന എന്‍ഡോസള്‍ഫാന്‍ ദേശീയ സെമിനാര്‍ സംബന്ധിച്ച് വിശദീകരിക്കുന്നതിന് പി.കരുണാകരന്‍ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ കളക്ടര്‍ എന്നിവര്‍ ജൂണ്‍ 13ന് പത്തുമണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറില്‍ പത്ര സമ്മേളനം നടത്തുന്നു. പങ്കെടുക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വാഹനം 9.45ന് പ്രസ് ക്ലബ്ബ് പരിസരത്തു നിന്ന് പുറപ്പെടുന്നതാണ്.

മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രതാ മുന്നറിയിപ്പ്

അടുത്ത 24 മണിക്കൂറില്‍ കേരളതീരങ്ങളിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും പടിഞ്ഞാറന്‍ ദിശയില്‍ നിന്നും 45 കി.മീ. മുതല്‍ 55 കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു.


തിയ്യ സംവരണം: കമ്മീഷന്‍ തെളിവെടുപ്പ് 15ന്

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ ജൂണ്‍ 15ന് തിരുവനന്തപുരത്ത് വെള്ളയമ്പലം കനകനഗറിലെ അയ്യന്‍കാളിഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ സിറ്റിംഗ് നടത്തും. തിയ്യ സമുദായത്തെ ഈഴവ എന്ന കാറ്റഗറിയില്‍ പെടുത്താതെ മറ്റു പിന്നോക്ക സമുദായത്തില്‍പ്പെടുത്തി തിയ്യ എന്ന പേരില്‍ ഉദ്യോഗത്തിന് ആനുപാതിക സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിയ്യ മഹാസഭ കമ്മീഷന് നല്‍കിയ നിവേദനമാണ് സിറ്റിംഗില്‍ പരിഗണിക്കുന്നത്. രാവിലെ 11 മണിക്ക് നടക്കുന്ന സിറ്റിംഗ് കമ്മീഷന്‍ ചെയര്‍മാന്‍ റിട്ടയര്‍ഡ് ജസ്റ്റിസ് ജി.ശിവരാജന്റെ അദ്ധ്യക്ഷതയിലാണ് നടക്കുക. സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സിറ്റിംഗില്‍ പങ്കെടുത്ത് തെളിവ് നല്‍കാവുന്നതാണ്.

തിരഞ്ഞെടുപ്പ് സ്ഥാപനങ്ങള്‍ക്ക് അവധി

കോടോംബേളൂര്‍ പഞ്ചായത്തിലെ വയമ്പ് നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 20ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്ന നേരംകാണാതടുക്കം കുടുംബക്ഷേമ ഉപകേന്ദ്രം, ലാലൂര്‍ കമ്മ്യൂണിറ്റി ഹാള്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് 19നും 20നും അവധിയായിരിക്കും. മണ്ഡലത്തിന് പുറത്ത് ജോലിചെയ്യുന്നവര്‍ക്ക് സ്ഥാപന ഉടമകള്‍ വോട്ട് ചെയ്യുനനതിനാവശ്യമായ സൗകര്യം ഏര്‍പ്പെടുത്തേണ്ടതാണ്.


കാറഡുക്ക ബ്ളോക്ക് പഞ്ചായത്ത് വികസന സെമിനാര്‍

ജില്ലയുടെ വികസന പ്രശ്നങ്ങള്‍ പഠിക്കുന്നതിന് മുഖ്യമന്ത്രി നിയോഗിച്ച പി.പ്രഭാകരന്‍ കമ്മീഷന് സമര്‍പ്പിക്കുന്നതിന് വികസന രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി കാറഡുക്ക ബ്ളോക്ക് വികസന സെമിനാര്‍ ജൂണ്‍ 15ന് 10 മണിക്ക് ബോവിക്കാനം സൌപര്‍ണിക ഓഡിറ്റോറിയത്തില്‍ നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബി.എം.പ്രദീപ് അദ്ധ്യക്ഷത വഹിക്കും.

ബ്ളോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമ പഞ്ചായത്തുകള്‍ ഗ്രൂപ്പായി പദ്ധതി രൂപ രേഖ തയ്യാറാക്കും. തുടര്‍ന്ന് പദ്ധതി അവതരണവും നടക്കും. പരിപാടിയില്‍  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ളോക്ക്-ഗ്രാമ പഞ്ചായത്ത് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.  

Keywords: Notice, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia