city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അറിയിപ്പുകള്‍

അറിയിപ്പുകള്‍
പരപ്പ ബ്ലോക്ക് വികസന സെമിനാര്‍

മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പും പരപ്പ ബ്ലോക്ക് പഞ്ചായത്തും നടത്തുന്ന വികസന സെമിനാര്‍ ജൂണ്‍ 15 ന് രാവിലെ 11 മണിക്ക് പരപ്പ റോയല്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലയുടെ വികസന സാധ്യതകള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുഖ്യമന്ത്രി നിയോഗിച്ച മുന്‍ ചീഫ് സെക്രട്ടറി പ്രഭാകരന്‍ കമ്മീഷന് നല്‍കുന്നതിന് പദ്ധതി രൂപരേഖ തയ്യാറാക്കും.

സെമിനാറില്‍ ജില്ലാ കളക്ടര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍

സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും ജൂണ്‍ 15ന് 9.30ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വികസന സെമിനാര്‍ നടത്തും. ജില്ലയുടെ വികസന സാദ്ധ്യതകള്‍ ആരായുന്നതിനായി മുഖ്യമന്ത്രി നിയോഗിച്ച പി.പ്രഭാകരന്‍ കമ്മീഷന് വികസന രേഖ തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് സെമിനാറില്‍ അവസരമൊരുക്കും.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിലേയും ജനപ്രതിനിധികള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ സിഡിഎസ് ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

സെമിനാര്‍ ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് എ.കൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ അഹമ്മദ് ഷാഫി കരട് വികസന രേഖ അവതരിപ്പിക്കും. ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ എ.ജി.ശങ്കര നാരായണന്‍ വികസന രേഖ വിശദീകരിക്കും.

നഴ്‌സിംഗ് കോളേജിന് ബസ് അനുവദിക്കും

ഉദുമ സീമെറ്റ് നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിനു ബസ് അനുവദിക്കുമെന്ന് പി.കരുണാകരന്‍.എം.പി. അറിയിച്ചു.


ബസ് കണ്ടക്ടര്‍മാര്‍ക്ക് പരിശീലന ക്ലാസ്

കണ്ടക്ടര്‍മാരും യാത്രക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനുവേണ്ടി ബോധവല്‍ക്കരണ ക്ലാസ് ജൂണ്‍ 16ന് രാവിലെ 9.30ന് കാസര്‍കോട് സിറ്റി ടവറില്‍ നടത്തും. കാസര്‍കോട് ജില്ലയിലെ മുഴുവന്‍ കണ്ടക്ടര്‍മാരും ക്ലാസ്സില്‍ പങ്കെടുക്കണമെന്ന് ആര്‍.ടി.ഒ അറിയിച്ചു.

ആരോഗ്യ ഇന്‍ഷൂറന്‍സ് ഫോട്ടോ എടുക്കുന്നു

സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാമായി പേര്‍ രജിസ്റ്റര്‍ ചെയ്തവരുടെ ഫോട്ടോ എടുക്കുന്നു. ഫോട്ടോ എടുക്കുന്ന തീയ്യതിയും പഞ്ചായത്ത് കേന്ദ്രങ്ങളും താഴെക്കൊടുക്കുന്നു. ഉദുമ: പഞ്ചായത്ത് ഹാള്‍ - ജൂണ്‍ 17, 18, 19, അജാനൂര്‍: പഞ്ചായത്ത് കുടുംബശ്രീ ഹാള്‍ - ജൂണ്‍ 17, 18, 19, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി: മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ - ജൂണ്‍ 20, 21, 22, 23, പള്ളിക്കര: കുന്നൂച്ചി കമ്മ്യൂണിറ്റി ഹാള്‍ - ജൂണ്‍ 15, പുല്ലൂര്‍ പെരിയ: പഞ്ചായത്ത് ഹാള്‍ - ജൂണ്‍ 15, മീഞ്ച: ദൈഗോളി അക്ഷയ സെന്റര്‍ - ജൂണ്‍ 15, മഞ്ചേശ്വരം: അക്ഷയ സെന്റര്‍, നിയര്‍ രാഗം ഹോട്ടല്‍ - ജൂണ്‍ 16, പുത്തിഗെ: പള്ളം അക്ഷയ സെന്റര്‍ - ജൂണ്‍ 17, മംഗല്‍പാടി: ഉപ്പള ടൗണ്‍ അക്ഷയ സെന്റര്‍, നിയര്‍ കെ എസ് ഇ ബി - ജൂണ്‍ 19, മംഗല്‍പാടി: ബ്രില്യന്റ് കോളേജ്, ബന്തിയോട് - ജൂണ്‍ 20. മുഴുവന്‍ കുടുംബാംഗങ്ങളും ഫോട്ടോ എടുക്കാന്‍ നിശ്ചിത കേന്ദ്രങ്ങളില്‍ എത്തിച്ചേരണമെന്ന് അക്ഷയ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

സ്‌പോര്‍ട്‌സ് ക്വോട്ട അഡ്മിഷന്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു

ഈ ആധ്യയന വര്‍ഷത്തെ പ്ലസ്‌വണ്‍ സ്‌പോര്‍ട്‌സ് ക്വോട്ട അഡ്മിഷനുവേണ്ടി അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികളുടെ കരട് ലിസ്റ്റ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ പ്രസിദ്ധീകരിച്ചു.

ക്ഷേത്ര ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിന്ന് വിരമിച്ച 10 ജീവനക്കാര്‍ക്ക് പെന്‍ഷന്‍, 9 പേര്‍ക്ക് ഗ്രാറ്റ്വിറ്റി, 5 പേര്‍ക്ക് വിവാഹധനസഹായം, ഒരാള്‍ക്ക് അവശതാ പെന്‍ഷന്‍, അവശതാ ഗ്രാറ്റ്വിറ്റി എന്നിവ നല്‍കുന്നതിനും ബോര്‍ഡ് യോഗം തീരുമാനിച്ചു. പെന്‍ഷന്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും തീരുമാനിച്ചു. യോഗത്തില്‍ അഡീഷണല്‍ സെക്രട്ടറി കെ.സി.വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ്ഭവന ബോര്‍ഡ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ സെപ്തംബര്‍ 30 വരെ

സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡില്‍ നിന്നും വായ്പയെടുത്ത ഗുണഭോക്താക്കള്‍ക്ക് ഇളവുകളോടെ വായ്പ തിരിച്ചടക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി സെപ്തംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. ഈ പദ്ധതി പ്രകാരം എല്‍.ഐ.ജി, എം.ഐ.ജി എന്നീ വിഭാഗങ്ങളില്‍ ഗുണഭോക്താക്കള്‍ക്ക് പിഴപ്പലിശ പൂര്‍ണ്ണമായും മുടക്കു പലിശ 70 ശതമാനവും ബാക്കി നില്‍ക്കുന്ന മുതലിന്റെ 5 ശതമാനവും ഇളവ് ലഭിക്കും. എം.ഐ.ജി, ഹയര്‍ പര്‍ച്ചേസ് ഗുണഭോക്താക്കള്‍ക്ക് പിഴപ്പലിശ പൂര്‍ണ്ണമായും, മുടക്കു പലിശ 50 ശതമാനവും ബാക്കി നില്‍ക്കുന്ന മുതലില്‍ അഞ്ച് ശതമാനവും ഇളവ് ലഭിക്കുന്നതാണ്.


പത്ര സമ്മേളനം

ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഗോഡൗണുകളില്‍ സൂക്ഷിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ നിര്‍വ്വീര്യമാക്കുന്നത് സംബന്ധ് വിശദീകരിക്കാന്‍ ജില്ലാ കളക്ടര്‍ വെള്ളിയാഴ്ച 11 മണിക്ക് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ പത്രസമ്മേളനം നടത്തും. താങ്കള്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പത്രപ്രവര്‍ത്തകര്‍ക്കുള്ള വാഹനം രാവിലെ 10.30ന് പ്രസ് ക്ലബ്ബില്‍ നിന്ന് കളക്ടറേറ്റിലേക്ക് പുറപ്പെടും.

Keywords:  Notice Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia