city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അറി­വു­ത്സവം 2012ന് തുട­ക്ക­മാ­യി

അറി­വു­ത്സവം 2012ന് തുട­ക്ക­മാ­യി
പടു­പ്പ്: ബാല­സംഘം ബേഡകം ഏരിയാ ക്യാമ്പ് അറി­വു­ത്സവം 2012ന് പടുപ്പ് തവനം സ്‌കൂളില്‍ തുട­ക്ക­മാ­യി. ദ്വി­ദിന ക്യാ­മ്പില്‍ ഭാഷാ കേളി­കള്‍, രംഗ­ക­ല, നിര്‍മാ­ണം, ശാസ്ത്രം, കളി­കള്‍, പാട്ടു­കള്‍ തുട­ങ്ങിയ വിഷ­യ­ങ്ങ­ളില്‍ പരി­ശീ­ലനം നല്‍കി. രാത്രി ചില്‍ഡ്രന്‍സ് ഓഫ് ഹെവന്‍ എന്ന സിനിമാ പ്രദര്‍ശ­നവും ക്യാമ്പ് ഫയറും നട­ന്നു.

ബാല­സംഘം ജില്ലാ സെക്ര­ട്ടറി രജീ­ഷ് വെള്ളാട്ട് ബാല­സംഘം കാഴ്ച­പ്പാട് എന്ന വിഷ­യ­ത്തില്‍ ക്ലാസെടുത്ത് ഉദ്ഘാ­ടനം ചെയ്തു. വി അഭി­ലാഷ് അധ­്യ­ക്ഷ­നാ­യി. ജില്ലാ കണ്‍വീ­നര്‍ അജ­യന്‍ പന­യാല്‍ ബാല­സംഘം സംഘാ­ടനം എന്ന വിഷ­യ­ത്തില്‍ ക്ലാസെ­ടു­ത്തു. ജെ ആര്‍ മീരാചന്ദ്രന്‍ അധ­്യ­ക്ഷ­യാ­യി. സിപിഎം ഏരിയാ സെക്ര­ട്ടറി സി ബാലന്‍, ഇ കെ രാധാ­കൃ­ഷ്ണന്‍ എന്നി­വര്‍ സംസാ­രി­ച്ചു. സംഘാ­ടക സമിതി ചെയര്‍മാന്‍ കെ എന്‍ രാജന്‍ സ്വാ­ഗതം പറ­ഞ്ഞു.

കെ വി രമേ­ശന്‍, പ്രകാ­ശന്‍ കുതി­രു­മ്മല്‍, പി കെ ലോഹി­താ­ക്ഷന്‍, ടി കെ മനോ­ജ്, കെ പി രാമ­ച­ന്ദ്രന്‍, കെ വി അഭി­ലാ­ഷ്, പി സുനില്‍, ഗോപാ­ല­കൃ­ഷ്ണന്‍ എന്നി­വര്‍ വിവിധ വിഷ­യ­ങ്ങ­ളില്‍ പരി­ശീ­ലനം നല്‍കി. ഏരി­യയിലെ 10 വില്ലേ­ജു­ക­ളില്‍ നിന്നും തെര­ഞ്ഞെ­ടുത്ത 100 പ്രതി­നി­ധി­കള്‍ പങ്കെ­ടു­ക്കുന്ന ക്യാമ്പ് ശനി­യാഴ്ച വൈകിട്ട് നാലിന് സമാ­പി­ക്കും.

Keywords:  Balasangam Bedakam Area Camp, R ajeesh Vellat, School, Padupp Thavanam, Kasaragod, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia